ഐപിഎല്ലിലെ കളി നോക്കണ്ട, ടി20 ലോകകപ്പിൽ ഹാർദ്ദിക് വേറെ ലെവലായിരിക്കും, പിന്തുണയുമായി ഗവാസ്കർ

Hardik Pandya - Mumbai Indians
Hardik Pandya - Mumbai Indians
അഭിറാം മനോഹർ| Last Modified വെള്ളി, 3 മെയ് 2024 (20:00 IST)
ഐപിഎല്ലില്‍ മോശം ഫോമില്‍ തുടരുന്ന മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ എടുത്തതിനെ ന്യായീകരിച്ച് ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍. ഐപിഎല്ലിലെ പ്രകടനം പോലെയല്ല ലോകകപ്പില്‍ പാണ്ഡ്യയുടെ പ്രകടനം വ്യത്യസ്തമാകുമെന്ന് ഗവാസ്‌കര്‍ പറയുന്നു. ഐപിഎല്ലില്‍ കളിച്ച 10 മത്സരങ്ങളില്‍ നിന്നും 4 വിക്കറ്റും 187 റണ്‍സും മാത്രമാണ് ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക്കിന് നേടാനായിട്ടുള്ളത്.

ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിനായി കളിക്കുന്നതും വ്യത്യസ്തമാണ്. രാജ്യത്തിനായി കളിക്കുമ്പോള്‍ ഹാര്‍ദ്ദിക്കിന്റെ പ്രകടനത്തില്‍ മാറ്റം വരും. ഐപിഎല്ലില്‍ ഹാര്‍ദ്ദിക്കിന് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. മികച്ച രീതിയിലാണ് ഹാര്‍ദ്ദിക് അതെല്ലാം കൈകാര്യം ചെയ്തത്. ഇന്ത്യയ്ക്കായി വിദേശമണ്ണില്‍ കളിക്കുമ്പോള്‍ പാണ്ഡ്യ മറ്റൊരു ലെവല്‍ താരമായിരിക്കും. ഗവാസ്‌കര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :