ആദ്യം കേട്ടത് പൊയ് ! ഒഫീഷ്യല്‍ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ട് 'മലയാളിഫ്രം ഇന്ത്യ' നിര്‍മ്മാതാക്കള്‍

Malayalee From India
കെ ആര്‍ അനൂപ്| Last Updated: വെള്ളി, 3 മെയ് 2024 (16:36 IST)
Malayalee From India
നിവിന്‍ പോളിയുടെ തിരിച്ചുവരവ്. മലയാള സിനിമ വീണ്ടും ഉയരങ്ങളിലേക്ക്. നിവിന്‍ പോളി നായകനായി എത്തിയ മലയാളിഫ്രം ഇന്ത്യ മെയ് ഒന്നിനാണ് പ്രദര്‍ശനത്തിന് എത്തിയത്. ആദ്യദിനം മുതലേ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം ചിത്രം കാഴ്ചവച്ചു. ഇപ്പോഴിതാ സിനിമയുടെ ഒഫീഷ്യല്‍ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.


നിവിന്‍ പൊളിയും ഒപ്പം സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും നിര്‍മ്മാതാക്കളും രണ്ടുദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടു.

ആദ്യ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 8.26 കോടി കളക്ഷന്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് മലയാളിഫ്രം ഇന്ത്യ നേടി എന്നാണ് നിര്‍മാതാക്കള്‍ തന്നെ പറയുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 4.25 കോടി കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ ആല്‍പറമ്പില്‍ ഗോപി എന്ന കഥാപാത്രമായി നിവിന്‍ പോളി നിറഞ്ഞാടി.


ഫഹദ് ഫാസില്‍ ചിത്രം ആവേശം, വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം തുടങ്ങിയ വിഷു റിലീസ് ചിത്രങ്ങളും പ്രദര്‍ശനം തുടരുകയാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :