'സിഗററ്റ് വാങ്ങാന്‍ പോയില്ലായിരുന്നേല്‍ ആശിര്‍വാദ് പ്രൊഡക്ഷന്സിന്റെ മൊതലാളി ആരായേനെ';'നടികര്‍'സിനിമയിലെ ചിരി സീന്‍, വീഡിയോ

Nadikar
കെ ആര്‍ അനൂപ്| Last Updated: ശനി, 4 മെയ് 2024 (18:41 IST)
Nadikar
ടോവിനോ തോമസിന്റെ 'നടികര്‍'വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ രസകരമായ ഒരു കഥാപാത്രത്തെ സുരേഷ് കൃഷ്ണയും അവതരിപ്പിച്ചു.മാനേജര്‍ പി.കെ. എന്ന കഥാപാത്രം. ആന്റണി പെരുമ്പാവൂരിനു പകരം ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ മൊതലാളി താനാകേണ്ടതായിരുന്നു എന്ന് ഒറ്റ ഡയലോഗ് തിയേറ്ററുകളില്‍ ചിരി പടര്‍ത്തി.


ഇപ്പോഴിതാ സിനിമയിലെ ചിരി സീനിന്റെ വീഡിയോ നിര്‍മാതാക്കള്‍ പുറത്തുവിട്ടു.മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
40 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദര്‍, പിആര്‍ഒ: ശബരി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :