സുരേഷ് ഗോപിയുടെ നായികയായി നവ്യനായര്‍,സസ്‌പെന്‍സ് ത്രില്ലര്‍ വരുന്നു,മോഷന്‍ പോസ്റ്റര്‍
Suresh Gopi
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 3 മെയ് 2024 (10:42 IST)
സുരേഷ് ഗോപിയുടെ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. നടന്റെ 257-മത്തെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രക്തംപുരണ്ട കൈകളും വരാഹത്തിന്റെ കൊമ്പും പോലുള്ള ഒരു വസ്തു കയ്യില്‍ മുറുക്കി പിടിച്ചിരിക്കുമ്പോഴും രക്തത്തുള്ളികള്‍ തറയിലേക്ക് ഇറ്റിറ്റുവീഴുന്നതുമാണ് മോഷന്‍ പോസ്റ്ററില്‍ കാണാനാകുന്നത്. 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മോഷന്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷ ഉയര്‍ത്തുന്നു.
വിഷ്ണുവിന്റെ അവതാരമാണ് വരാഹം. സസ്‌പെന്‍സ് ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുങ്ങുന്നത്.സുരേഷ് ഗോപിക്കൊപ്പം തമിഴ് സിനിമയിലെ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നുണ്ട്.
വമ്പന്‍ ബജറ്റില്‍ ആണ് സിനിമ ഒരുങ്ങുന്നത്.കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ സംവിധാനം ചെയ്ത സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, നവ്യാനായര്‍,പ്രാചി തുടങ്ങിയ താരനിര അണിനിരക്കുന്നു.