Lok Sabha Election 2024: ആറ് സീറ്റുകള്‍ ഉറപ്പ്, പത്തില്‍ അധികവും കിട്ടാം; സിപിഎം വിലയിരുത്തല്‍

10 മുതല്‍ 12 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് സിപിഎം വിലയിരുത്തുന്നത്

Pinarayi Vijayan and MV Govindan
WEBDUNIA| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (15:54 IST)
Pinarayi Vijayan and MV Govindan

Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം ഇടതുമുന്നണി കാഴ്ചവയ്ക്കുമെന്നും ഭരണവിരുദ്ധ വികാരമെന്ന മാധ്യമ പ്രചരണത്തെ മറികടക്കാനായെന്നും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

10 മുതല്‍ 12 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഇതില്‍ ആറ് സീറ്റുകള്‍ ഉറപ്പായും ലഭിക്കുമെന്ന് യോഗം വിലയിരുത്തി. തൃശൂര്‍, ആലത്തൂര്‍, മാവേലിക്കര, പാലക്കാട്, ആറ്റിങ്ങല്‍, കണ്ണൂര്‍ എന്നീ സീറ്റുകളിലാണ് നൂറ് ശതമാനം വിജയപ്രതീക്ഷ. കാസര്‍ഗോഡ്, വടകര, കോഴിക്കോട്, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ട്. ബൂത്ത് തലത്തിലുള്ള പാര്‍ട്ടി കണക്കുകള്‍ പരിശോധിച്ച ശേഷമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. ജയരാജന്‍ പല കാര്യങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് സെക്രട്ടേറിയേറ്റ് താക്കീത് നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :