'യെടാ മോനേ, ഇതിനൊരു അവസാനമില്ലേ' രംഗണ്ണന്‍ ഇഫക്ടില്‍ കുലുങ്ങി ബോക്‌സ്ഓഫീസ്; 150 കോടിയിലേക്ക്

നിവിന്‍ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യ, ദിലീപ് ചിത്രം പവി കെയര്‍ ടേക്കര്‍ എന്നീ പുതിയ ചിത്രങ്ങള്‍ തിയറ്ററുകളിലെത്തിയിട്ടും പ്രേക്ഷകര്‍ക്ക് ആവേശത്തോടുള്ള ക്രേസ് അവസാനിക്കുന്നില്ല

fahad Fazil, Aavesham
fahad Fazil, Aavesham
രേണുക വേണു| Last Updated: വെള്ളി, 3 മെയ് 2024 (12:36 IST)

ഫഹദ് ഫാസിലിനെ നായകനാക്കി ജിതു മാധവന്‍ സംവിധാനം ചെയ്ത ആവേശം 150 കോടി ക്ലബിലേക്ക്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 140 കോടിയായെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 150 കോടിയെന്ന നേട്ടം സ്വന്തമാക്കുമെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ആദ്യ നൂറ് കോടി മലയാള സിനിമ കൂടിയാണ് ആവേശം. രംഗന്‍ എന്ന ഡോണ്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്.

നിവിന്‍ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യ, ദിലീപ് ചിത്രം പവി കെയര്‍ ടേക്കര്‍ എന്നീ പുതിയ ചിത്രങ്ങള്‍ തിയറ്ററുകളിലെത്തിയിട്ടും പ്രേക്ഷകര്‍ക്ക് ആവേശത്തോടുള്ള ക്രേസ് അവസാനിക്കുന്നില്ല. കേരളത്തിനു പുറത്തും വന്‍ സ്വീകാര്യതയാണ് ആവേശത്തിനു ലഭിക്കുന്നത്.

റിലീസ് ചെയ്തു 13-ാം ദിവസമാണ് ആവേശം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചത്. ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണ് ആവേശം. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആടുജീവിതം എന്നിവയാണ് ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച സിനിമകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :