പി ടി ഉഷയുടെ നഷ്ടം ചാമ്പ്യനേയും കരയിപ്പിച്ചു!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി മൂ‍ന്ന് ദിവസങ്ങള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

പി ടി ഉഷയുടെ നഷ്ടം ചാമ്പ്യനേയും കരയിപ്പിച്ചു!
PRO
PRO


മലയാളിയുടെ സ്വപ്നങ്ങളേക്കാള്‍ വേഗത്തില്‍ ഓടിയ പി ടി ഉഷയ്ക്ക് ഒളിമ്പിക് മെഡല്‍ നഷ്ടമായത് സെക്കന്‍ഡിന്റെ നൂറിലൊരംശത്തിലാണ്. 1994ല്‍ ലോസ് ആഞ്ചലസില്‍ നടന്ന ഒളിമ്പിക്സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് പി ടി ഉഷയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. അന്ന് പി ടി ഉഷയുടെ ദു:ഖത്തില്‍ ഇന്ത്യയൊന്നാകെ പങ്കുചേര്‍ന്നു. ഇന്നും ആ നഷ്ടം ഇന്ത്യന്‍ കായികലോകം ചര്‍ച്ച ചെയ്യാറുണ്ട്. അന്ന് ഉഷയുടെ നഷ്ടത്തില്‍ ഇന്ത്യക്കൊപ്പം വിതുമ്പിയ, വിദേശിയായ ഒരു ഒളിമ്പ്യനുണ്ട്. മറ്റാരുമല്ല അത്. ഉഷയ്ക്കൊപ്പം മത്സരിച്ച് സ്വര്‍ണം നേടിയ നവാല്‍ ഏല്‍ മൌതവക്കേല്‍ ആണ് ആ താരം.

മൊറോക്കോയുടെ നവാലിന് ഉഷയോട് ആരാധനയായിരുന്നു. സ്വന്തം നേട്ടത്തിലെ സന്തോഷത്തിനപ്പുറം ഉഷയുടെ മെഡല്‍നഷ്ടമായിരുന്നു നവാലിന്റെ മനസ്സില്‍. ഉഷയ്ക്ക് മെഡല്‍ നഷ്ടമായപ്പോള്‍ കരച്ചിലടക്കാനായില്ലെന്നാണ് നവാല്‍ പറഞ്ഞത്.

നവാല്‍ ഇന്ത്യന്‍ താരങ്ങളുമായി ബന്ധം സ്ഥാപിച്ച് തുടങ്ങുന്നത് പി ടി ഉഷയിലൂടെയാണ്. ഉഷ മെഡല്‍ നേടണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ലോ റെയ്‌സ് വേള്‍ഡ് സ്‌പോര്‍ട്‌സ് അവാര്‍ഡുദാന ചടങ്ങിലാണ് നവാല്‍ പറഞ്ഞത്. എനിക്കൊപ്പം ഉഷയ്ക്കൊപ്പം മെഡല്‍ കിട്ടണമെന്നായിരുന്നു ആഗ്രഹം. ഉഷ നാലാമതായപ്പോള്‍ ഞാന്‍ കരഞ്ഞു - നവാല്‍ പറഞ്ഞു.

ആഫ്രിക്കയില്‍ ജനിച്ച് ഒളിമ്പിക്സ് ചാമ്പ്യനാകുന്ന ആദ്യ മുസ്ലിം താരമാണ് നവാല്‍. ഒളിമ്പിക്സ് സ്വര്‍ണം നേടുന്ന ഒന്നാമത്തെ മോറോക്കന്‍ താരവുമാണ് നവാല്‍. മികച്ച അത്‌ലറ്റായ നവാല്‍ മൊറോക്കോയിലെ കായികമന്ത്രിയുമായി.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

കുതിരപ്പുറത്തേറി ചരിത്രമാകാന്‍ എഴുപത്തിയൊന്നുകാരന്‍!

പിന്തിരിയാനല്ല, മിന്നല്‍പ്പിണരാ‍കാന്‍ ലിയു!

ബ്ലേഡ് റണ്ണര്‍ - കാലുകളില്ലാത്ത വേഗതയേറിയ ഓട്ടക്കാരന്‍!

ഫീമെയില്‍ ഫെല്‍‌പ്‌സാകാന്‍ മിസ്സി ദ മിസൈല്‍!

തുടര്‍ച്ചയായി അഞ്ച് ഒളിമ്പിക്സുകളില്‍ സ്വര്‍ണം‍!

ബ്രിട്ടന്റെ ആദ്യത്തെ ഒളിമ്പിക് ചാമ്പ്യന്‍ ജനിച്ചത് ഇന്ത്യയില്‍!

ഒരേ ഒളിമ്പിക്സില്‍ ഇരട്ടകള്‍ സ്വര്‍ണം വെടിവെച്ചിട്ടു!

മത്സരിക്കുന്നത് രാജകുമാരിയെങ്കില്‍ നിയമം ബാധകമല്ല!

പത്താം വയസില്‍ ഒളിമ്പിക്സ് മെഡല്‍!

ഒളിമ്പിക്സില്‍ സ്വര്‍ണം നേടുമ്പോള്‍ പ്രായം 64!

രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്‍!

നൂറ്റാണ്ടിന്റെ ഒളിമ്പ്യന് നഷ്ടമായ റെക്കോര്‍ഡ് തിരിച്ചുകിട്ടി!

ഒരു വര്‍ഷം രണ്ട് ഒളിമ്പിക്സില്‍ മെഡല്‍!

ജലദോഷത്തിന്റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്റെ മെഡല്‍ തിരിച്ചെടുത്തു!

വിശപ്പടക്കാന്‍ ഒളിമ്പിക് ഇതിഹാസം കുതിരയ്ക്കൊപ്പവും മത്സരിച്ചു!

പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!

പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!

ഒളിമ്പിക്സില്‍ പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്‍ണം!

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!

പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :