ബ്ലേഡ് റണ്ണര്‍ - കാലുകളില്ലാത്ത വേഗതയേറിയ ഓട്ടക്കാരന്‍!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി എട്ട് ദിവസങ്ങള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

ബ്ലേഡ് റണ്ണര്‍ - കാലുകളില്ലാത്ത വേഗതയേറിയ ഓട്ടക്കാരന്‍!
PRO
PRO


ഇരുകാലുകളുമില്ലാത്ത ഒരു അത്‌ലറ്റ് ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ്. ലണ്ടന്‍ ഒളിമ്പിക്സില്‍ കൃത്രിമക്കാലുമായി ഓടി ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നത് ദക്ഷിണാഫ്രിക്കയുടെ ഓസ്കാര്‍ പിസ്റ്റോറിയസാണ്. കൃത്രിമക്കാല്‍ ഘടിപ്പിച്ച് ഒളിമ്പിക്സില്‍ മത്സരിക്കുന്ന ആദ്യ ഓട്ടക്കാരനെന്ന ബഹുമതിയാണ് കാലുകളില്ലാത്ത ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ സ്വന്തമാക്കുക.

കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച കൃത്രിമക്കാലുകള്‍ ഉപയോഗിച്ചാണ് ഓസ്കാര്‍ പിസ്റ്റോറിയസ് ഒളിമ്പിക്സില്‍ മത്സരിക്കുക. ബ്ലെയ്ഡ് റണ്ണര്‍ എന്നറിയപ്പെടുന്ന ഓസ്കാര്‍ പിസ്റ്റോറിയസ് 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലുമാണ് മത്സരിക്കുക.

ഇരു കാല്‍വണ്ണകളിലും എല്ലില്ലാതെയായിരുന്നു പിസ്റ്റോറിയസ് ജനിച്ചത്. 11 മാസം പ്രായമുള്ളപ്പോള്‍ മുട്ടിനുതാഴെ കൃത്രിമക്കാല്‍ ഘടിപ്പിക്കുകയായിരുന്നു. പാരലിമ്പിക്സില്‍ 100മീറ്റര്‍, 200മീറ്റര്‍, 400മീറ്റര്‍ എന്നിവയില്‍ തുടര്‍ച്ചയായി പിസ്റ്റോറിയസ് ചാമ്പ്യനായിട്ടുണ്ട്. 2010-ല്‍ കൊറിയയിലെ ദെയ്ഗു ലോകചാമ്പ്യന്‍ഷിപ്പി 400 മീറ്ററില്‍ സെമിഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ ഓടാനിറങ്ങിയില്ലെങ്കിലും 4-400 മീറ്ററില്‍ വെള്ളിനേടിയ ദക്ഷിണാഫ്രിക്കന്‍ ടീമിലും ഓസ്കാര്‍ പിസ്റ്റോറിയസ് അംഗമായിരുന്നു.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

ഫീമെയില്‍ ഫെല്‍‌പ്‌സാകാന്‍ മിസ്സി ദ മിസൈല്‍!

തുടര്‍ച്ചയായി അഞ്ച് ഒളിമ്പിക്സുകളില്‍ സ്വര്‍ണം‍!

ബ്രിട്ടന്റെ ആദ്യത്തെ ഒളിമ്പിക് ചാമ്പ്യന്‍ ജനിച്ചത് ഇന്ത്യയില്‍!

ഒരേ ഒളിമ്പിക്സില്‍ ഇരട്ടകള്‍ സ്വര്‍ണം വെടിവെച്ചിട്ടു!

മത്സരിക്കുന്നത് രാജകുമാരിയെങ്കില്‍ നിയമം ബാധകമല്ല!

പത്താം വയസില്‍ ഒളിമ്പിക്സ് മെഡല്‍!

ഒളിമ്പിക്സില്‍ സ്വര്‍ണം നേടുമ്പോള്‍ പ്രായം 64!

രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്‍!

നൂറ്റാണ്ടിന്റെ ഒളിമ്പ്യന് നഷ്ടമായ റെക്കോര്‍ഡ് തിരിച്ചുകിട്ടി!

ഒരു വര്‍ഷം രണ്ട് ഒളിമ്പിക്സില്‍ മെഡല്‍!

ജലദോഷത്തിന്റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്റെ മെഡല്‍ തിരിച്ചെടുത്തു!

വിശപ്പടക്കാന്‍ ഒളിമ്പിക് ഇതിഹാസം കുതിരയ്ക്കൊപ്പവും മത്സരിച്ചു!

പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!

പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!

ഒളിമ്പിക്സില്‍ പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്‍ണം!

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!

പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :