ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

WEBDUNIA|
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി മുപ്പത്തിരണ്ട് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!
PRO
PRO


ബാലെയായിരുന്നു തുടക്കത്തില്‍ പരിശീലിച്ചത്. കൊറിയോഗ്രാഫര്‍ ലാറിസയുടെ താമസപ്രദേശത്ത് നിന്ന് മാറിയതിനെ തുടര്‍ന്ന് ജിംനാസ്റ്റിക്സിലേക്ക് ചുവടുമാറ്റി. അത് കായികലോകത്തിന് അനുഗ്രഹവുമായി. എക്കാലത്തേയും മികച്ച ഒളിമ്പിക്സ് താരമെന്ന ഖ്യാതിയാണ് സോവിയറ്റ് യൂണിയനില്‍ നിന്നുള്ള ലാറിസ സ്വന്തമാക്കിയത്. ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ വേട്ടയില്‍ ഒന്നാമതുള്ള വനിതാതാരമാണ് ലാറിസ.

ഒളിമ്പിക്സില്‍ ഒമ്പത് സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പടെ 18 മെഡലുകളാണ് ലാറിസ സ്വന്തമാക്കിയത്. ഇവയില്‍ 14 മെഡലുകളും വ്യക്തിഗത ഇനങ്ങളിലൂടെയാണ്. ഒളിമ്പിക്സ് ചരിത്രത്തില്‍ വ്യക്തിഗത ഇനത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കിയ വനിതാ താരമെന്ന റെക്കോര്‍ഡാണ് ലാറിസ സ്വന്തമാക്കിയത്.

മെല്‍ബണില്‍ 1956ല്‍ നടന്ന ഒളിമ്പിക്സില്‍ അഞ്ച് സ്വര്‍ണമുള്‍പ്പെടെ ആറ് മെഡലുകളാണ് ലാറിസ സ്വന്തമാക്കിയത്. 1960ല്‍ റോമില്‍ നടന്ന ഒളിമ്പിക്സില്‍ മൂന്ന് സ്വര്‍ണ മെഡലുകളും രണ്ട് വെള്ളിമെഡലുകളും ഒരു വെങ്കല മെഡലും ലഭിച്ചു. 1964 ടോക്കിയോ ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും രണ്ട് വെങ്കല മെഡലുകളും സ്വന്തമാക്കി.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!

പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :