പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!

WEBDUNIA|
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി മുപ്പത് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!
PRO
PRO


ഒളിമ്പിക്സ് സംഘത്തില്‍ ഉള്‍പ്പെടുന്നത് അവസാന നിമിഷം. മറ്റൊരു താരത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരന്റെ വേഷം. ഷൂ സ്പോണ്‍സറായ അഡിഡാസിന്റെ പക്കല്‍ പകരക്കാരന് പാകമായ ഷൂസില്ല. പക്ഷേ പകരക്കാനായി എത്തിയ, എത്യോപ്യയുടെ അബീബെ ബിക്കിലയ്ക്ക് അതൊന്നും പ്രശ്നമില്ലായിരുന്നു. അബീബെ നഗ്നപാദനായി ട്രാക്കില്‍ കുതിച്ചുപാഞ്ഞു. ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ ആഫ്രിക്കനാകുകയായിരുന്നു അബീബെ ബിക്കില.

റോമില്‍ 1960ല്‍ നടന്ന ഒളിമ്പിക്സിലാണ് അബീബെ മാരത്തോണില്‍ സുവര്‍ണനേട്ടം കൊയ്തത്. 1964ല്‍ ടോക്കിയോയില്‍ നടന്ന ഒളിമ്പിക്സിലും അബീബെ സ്വര്‍ണം നേടി. രണ്ട് തവണ ഒളിമ്പിക്സ് മാരത്തോണില്‍ സ്വര്‍ണം നേടുന്ന ആദ്യ അത്‌ലറ്റുമായി അബീബെ.

മാരത്തോണ്‍ ഓട്ടത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിട്ടാണ് അബീബെ വിലയിരുത്തപ്പെടുന്നത്.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

ഒളിമ്പിക്സില്‍ പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്‍ണം!

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!

പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :