കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി മുപ്പത്തിയഞ്ച് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.
വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!
PRO
PRO
ലോകത്തിലെ എക്കാലത്തേയും മികച്ച ഓട്ടക്കാരി - അതാണ് അമേരിക്കയുടെ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍ എന്ന ഫ്ലോ ജോ. ട്രാക്കിലെ വേഗത്തോടൊപ്പം കായികലോകത്തെ സൌന്ദര്യത്തികവുമായിരുന്നു ഫ്ലോ ജോ. ഫ്ലോ ജോയുടെ റെക്കോര്‍ഡുകളില്‍ ചിലത് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല.
പട്ടിണി നിറഞ്ഞ കുട്ടിക്കാലമായിരുന്നു ഫ്ലോ ജോയുടേത്. ഒരു പാവപ്പെട്ട കുടുംബത്തില്‍ പതിനൊന്ന് മക്കളില്‍ ഏഴാമതായിട്ടായിരുന്നു ജനനം. ബാങ്ക് ജീവനക്കാരിയെന്ന നിലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഫ്ലോ ജോ 1984ല്‍ നടന്ന ഒളിമ്പിക്സില്‍ 200 മീറ്ററില്‍ വെള്ളി നേടി. 1988 ഒളിമ്പിക്സില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4*400 മീറ്റര്‍ റിലേ എന്നിവയില്‍ മൂന്ന് സ്വര്‍ണ മെഡലുകള്‍ നേടി. ഈ ഒളിമ്പിക്സില്‍ ഒരു വെള്ളിയും നേടീ.
ട്രാക്കിലെ വേഗം മാത്രമല്ല ഫ്ലോ ജോയെ ശ്രദ്ധേയയാക്കിയത്. നീട്ടിവളര്‍ത്തിയ നഖങ്ങളില്‍ നിറങ്ങള്‍ തേച്ചും ലിപ്സ്റ്റിക്കും സ്വന്തമായി നെയ്ത വസ്ത്രങ്ങള്‍ ധരിച്ചും പുത്തന്‍ ഫാഷനുകള്‍ കായികലോകത്ത് അവതരിപ്പിച്ചതും ഫ്ലോ ജോയെ ശ്രദ്ധേയയാക്കി. പിന്നീട് ട്രാക്കിലെ പല സുന്ദരിമാരെയും വിശേഷിപ്പിച്ചത് ഫ്ലോ ജോ എന്നായിരുന്നു.
ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക