രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്‍!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി ഇരുപത്തിയൊന്ന് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്‍!

ഒരു താരം രണ്ട് രാജ്യങ്ങള്‍ക്കായി ഒളിമ്പിക്സില്‍ സ്വര്‍ണം നേടി. ഇങ്ങനെ രണ്ട് സംഭവങ്ങളാണ് ഒളിമ്പിക്സ് ചരിത്രത്തിലുള്ളത്. റഗ്ബി താരം ഡാനിയല്‍ കരോളും ഭാരദ്വഹനത്തില്‍ സ്വര്‍ണം നേടിയ അകാകിദെ കാഖിയാഷ്‌വിലിയുമാണ് ഈ താരങ്ങള്‍.

PRO
PRO
റഗ്ബിയില്‍ 1908 ഒളിമ്പിക്സില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡാനിയല്‍ കരോള്‍ സ്വര്‍ണം നേടി. 1920ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിനും വേണ്ടിയും, മെല്‍‌ബണില്‍ ജനിച്ച ഡാനിയല്‍ കരോള്‍ സ്വര്‍ണം സ്വന്തമാക്കി.

അകാകിദെ കാഖിയാഷ്‌വിലി യു‌എസ്‌എസ്‌ആറിലെ ജോര്‍ജിയന്‍ എസ്‌എസ്‌ആറിലാണ് ജനിച്ചത്. 1992ല്‍ സോവിയറ്റ് യൂണിയന് വേണ്ടി ബാഴ്സലോണ ഒളിമ്പിക്സിലും ഭാരദ്വഹനത്തില്‍ സ്വര്‍ണം നേടി. പിന്നീട് ഗ്രീസ് പൌരത്വം നേടി. 1996 അറ്റ്ലാന്റയിലും 2000ത്തില്‍ സിഡ്നിയിലും ഒളിമ്പിക്സില്‍ ഗ്രീസിനായി സ്വര്‍ണം നേടി. ഭാരദ്വഹനത്തില്‍ തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയ നാല് താരങ്ങളില്‍ ഒരാളാണ് അകാകിദെ കാഖിയാഷ്‌വിലി.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

നൂറ്റാണ്ടിന്റെ ഒളിമ്പ്യന് നഷ്ടമായ റെക്കോര്‍ഡ് തിരിച്ചുകിട്ടി!

ഒരു വര്‍ഷം രണ്ട് ഒളിമ്പിക്സില്‍ മെഡല്‍!

ജലദോഷത്തിന്റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്റെ മെഡല്‍ തിരിച്ചെടുത്തു!

വിശപ്പടക്കാന്‍ ഒളിമ്പിക് ഇതിഹാസം കുതിരയ്ക്കൊപ്പവും മത്സരിച്ചു!

പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!

പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!

ഒളിമ്പിക്സില്‍ പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്‍ണം!

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!

പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

ഒളിമ്പിക്സ്: സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :