ബ്രിട്ടന്റെ ആദ്യത്തെ ഒളിമ്പിക് ചാമ്പ്യന്‍ ജനിച്ചത് ഇന്ത്യയില്‍!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി പതിനൊന്ന് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

ബ്രിട്ടന്റെ ആദ്യത്തെ ഒളിമ്പിക് ചാമ്പ്യന്‍ ജനിച്ചത് ഇന്ത്യയില്‍!
PRO
PRO


ബ്രിട്ടന്റെ ആദ്യത്തെ ഒളിമ്പിക് ചാമ്പ്യന്‍ ജനിച്ചതെവിടെയെന്നോ? - ഇന്ത്യയില്‍. അതേ, 1874 ജൂണ്‍ ഒമ്പതിന് ഇന്ത്യയില്‍ ജനിച്ച ലോണ്‍സെസ്റ്റണ്‍ എലിയറ്റ് ആണ് ബ്രിട്ടന് ആദ്യമായി ഒളിമ്പിക് മെഡല്‍ നേടിക്കൊടുത്തത്. 1896 ഏതന്‍സ് ഒളിമ്പിക്സില്‍ ഭാരദ്വഹനത്തില്‍ ആയിരുന്നു ലോണ്‍സെസ്റ്റണ്‍ എലിയറ്റ് ചാമ്പ്യനായത്.

ഇന്ത്യയില്‍ മജിസ്ട്രേറ്റ് ആയിരുന്ന ചാള്‍സ് എലിയറ്റിന്റെയും ആനിന്റെയും മകനാണ് ലോണ്‍സെസ്റ്റണ്‍ എലിയറ്റ്. 1873ല്‍ വിക്ടോറിയയില്‍ വച്ച് ചാള്‍സുമായി വിവാഹിതയായ ആന്‍ ഗര്‍ഭം ധരിക്കുന്നത് ലോണ്‍സെസ്റ്റണില്‍ വച്ചാണ്. ഇതിനാലാണ് ടാസ്മാനിയയിലെ നഗരമായ ലോണ്‍സെസ്റ്റണ്‍ മകന്റെ പേരിനൊപ്പം ചേര്‍ത്തത്.

ചാള്‍സ് എലിയറ്റ് 1887ല്‍ ഇന്ത്യയിലെ ജോലി ഉപേക്ഷിക്കുകയും ബ്രിട്ടനിലേക്ക് പോകുകയുമായിരുന്നു. മാതാപിതാക്കളോടൊപ്പം ബ്രിട്ടനില്‍ എത്തിയ ലോണ്‍സെസ്റ്റണ്‍ എലിയറ്റ് ചെറുപ്പത്തിലേ ഭാരദ്വഹനത്തില്‍ മികവ് കാട്ടിയിരുന്നു. 1891ല്‍ തന്റെ പതിനാറാം വയസ്സില്‍ ബ്രിട്ടിഷ് വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. 1894ല്‍ ബ്രിട്ടിഷ് ചാമ്പ്യനായി. 1896ല്‍ ഒളിമ്പിക്സിലും ചാമ്പ്യനായി.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

ഒരേ ഒളിമ്പിക്സില്‍ ഇരട്ടകള്‍ സ്വര്‍ണം വെടിവെച്ചിട്ടു!

മത്സരിക്കുന്നത് രാജകുമാരിയെങ്കില്‍ നിയമം ബാധകമല്ല!

പത്താം വയസില്‍ ഒളിമ്പിക്സ് മെഡല്‍!

ഒളിമ്പിക്സില്‍ സ്വര്‍ണം നേടുമ്പോള്‍ പ്രായം 64!

രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്‍!

നൂറ്റാണ്ടിന്റെ ഒളിമ്പ്യന് നഷ്ടമായ റെക്കോര്‍ഡ് തിരിച്ചുകിട്ടി!

ഒരു വര്‍ഷം രണ്ട് ഒളിമ്പിക്സില്‍ മെഡല്‍!

ജലദോഷത്തിന്റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്റെ മെഡല്‍ തിരിച്ചെടുത്തു!

വിശപ്പടക്കാന്‍ ഒളിമ്പിക് ഇതിഹാസം കുതിരയ്ക്കൊപ്പവും മത്സരിച്ചു!

പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!

പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!

ഒളിമ്പിക്സില്‍ പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്‍ണം!

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!

പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :