ജലദോഷത്തിന്റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്റെ മെഡല്‍ തിരിച്ചെടുത്തു!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി ഇരുപത്തിനാല് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

ജലദോഷത്തിന്റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്റെ മെഡല്‍ തിരിച്ചെടുത്തു!
PRO
PRO


ചെറുപ്പത്തിലേ ജിംനാസ്റ്റിക്സില്‍ കഴിവ് തെളിയിച്ച താരമാണ് ആന്‍ഡ്രിയ. പന്ത്രണ്ടുവയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ റൊമാനിയന്‍ ജൂനിയര്‍ നാഷണല്‍ ഫാക്കല്‍റ്റിയില്‍ നിന്ന് പരിശീലനവും ലഭിച്ചു. ലോകചാമ്പ്യന്‍‌ഷിപ്പടക്കമുള്ള വേദികളില്‍ തിളങ്ങിയ ആന്‍ഡ്രിയ 2000ത്തില്‍ സിഡ്നിയില്‍ നടന്ന ഒളിമ്പിക്സില്‍ റൊമാനിയക്ക് വേണ്ടി മത്സരിക്കാനെത്തി.

ആന്‍ഡ്രിയ സ്വര്‍ണം തന്നെ കൊയ്തു സിഡ്നി ഒളിമ്പിക്സില്‍. വ്യക്തിഗത ഇനത്തില്‍ വെള്ളിയും ഓള്‍ റൌണ്ട് വിഭാഗത്തില്‍ സ്വര്‍ണവുമായിരുന്നു ആന്‍ഡ്രിയ സ്വന്തമാക്കിയത്. പതിനാറുകാരിയായ ആന്‍ഡ്രിയയുടെ നേട്ടത്തില്‍ രാജ്യമാകെ ആഹ്ലാദിച്ചു.

പക്ഷേ തൊട്ടടുത്ത ദിവസം സംഭവമാകെ മാറി. ഉത്തേജക പരിശോധനാഫലം ആന്‍ഡ്രിയയ്ക്കെതിരെയായിരുന്നു. ആന്‍ഡ്രിയയെ അയോഗ്യയാക്കി. സ്വര്‍ണമെഡല്‍ തിരിച്ചെടുത്തു. ഈ സംഭവത്തെ തുടര്‍ന്ന് കായികലോകം ആന്‍ഡ്രിയയെ വെറുക്കുകയായിരുന്നില്ല. ആന്‍ഡ്രിയ്ക്കൊപ്പം കായികലോകവും വിതുമ്പുകയായിരുന്നു. ജലദോഷത്തിന് കഴിച്ച മരുന്നായിരുന്നു ആന്‍ഡ്രിയയ്ക്ക് പ്രതികൂലമായത് എന്ന ബോധ്യമായിരുന്നു ഇതിനുകാരണം.

മത്സരത്തിന്റെ തലേദിവസം റൊമാനിയന്‍ ടീം ഫിസിഷ്യന്‍ കൊടുത്ത മരുന്ന് കഴിച്ചതിനെ തുടര്‍ന്നായിരുന്നു ആന്‍ഡ്രിയ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടത്. ഈ മരുന്ന് ആന്‍ഡ്രിയയുടെ പ്രകടനത്തെ ഒരുതരത്തിലും ബാധിക്കുന്നതുമായിരുന്നില്ല. പക്ഷേ നിരോധിച്ചിരുന്ന സ്യൂഡോഎഫിഡ്രിന്‍ എന്ന വസ്തു ആന്‍ഡ്രിയയുടെ ശരീരത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കുകയായിരുന്നു.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

വിശപ്പടക്കാന്‍ ഒളിമ്പിക് ഇതിഹാസം കുതിരയ്ക്കൊപ്പവും മത്സരിച്ചു!

പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!

പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!

ഒളിമ്പിക്സില്‍ പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്‍ണം!

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!

പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :