പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!

WEBDUNIA|
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി ഇരുപത്തിയൊമ്പത് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!
PRO
PRO


ഒളിമ്പിക്സില്‍ കനോയിങ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും പ്രായം കൂടിയ താരവും ഒരാള്‍. ഈസ്റ്റ് ജര്‍മ്മനിക്ക് വേണ്ടിയും ജര്‍മ്മനിക്കും വേണ്ടിയും ഒളിമ്പിക്സില്‍ പങ്കെടുത്ത ബിര്‍ജിറ്റ് ഫിഷര്‍ ആണ് ഇങ്ങനെ ഒരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയത്. പതിനെട്ടാം വയസ്സില്‍ കനോയിങില്‍ സ്വര്‍ണം നേടിയ ബിര്‍ജിറ്റ് ഫിഷര്‍ നാല്‍പ്പത്തിരണ്ടാം വയസ്സിലും ഈ നേട്ടം സ്വന്തമാക്കി.

ഇതില്‍ അവസാനിക്കുന്നില്ല ബിര്‍ജിറ്റ് ഫിഷറിന്റെ റെക്കോര്‍ഡ്. അഞ്ച് ഒളിമ്പിക്സ് മേളകളിലും ഇരട്ട മെഡല്‍ നേടുന്ന ആദ്യ അത്‌ലറ്റാണ് ബിര്‍ജിറ്റ് ഫിഷര്‍. മോസ്കോയില്‍ 1980ല്‍ നടന്ന ഒളിമ്പിക്സിലെ സ്വര്‍ണനേട്ടത്തോടെയാണ് തുടക്കം. 1988, 1992, 1996, 2000, 2004 എന്നീ ഒളിമ്പിക്സുകളിലും ബിര്‍ജിറ്റ് ഫിഷര്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.

ബിര്‍ജിറ്റ് ഫിഷര്‍ മൊത്തം എട്ട് ഒളിമ്പിക്സ് സ്വര്‍ണ മെഡലുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഒളിമ്പിക്സില്‍ നാല് വെള്ളി മെഡലുകളും ബിര്‍ജിറ്റ് ഫിഷര്‍ സ്വന്തമാക്കി.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!

ഒളിമ്പിക്സില്‍ പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്‍ണം!

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!

പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :