തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

WEBDUNIA|
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി നാല്‍പ്പത്തിമൂന്ന് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഫോട്ടോ ഫിനിഷ് സംവിധാനങ്ങളും ഇലക്ട്രോണിക് ടൈമറുകളും ഉപയോഗിച്ചത് 1912 സ്റ്റോക്‍ഹോം ഒളിമ്പിക്സ് മുതലാണ്. അശ്വാഭ്യാസ മത്സരങ്ങള്‍ തുടങ്ങിയതും ഈ ഒളിമ്പിക്സിലാണ്. നീന്തല്‍ മത്സരങ്ങളില്‍ വനിതകളെ പങ്കെടുപ്പിച്ചതും ഈ ഒളിമ്പിക്സ് മുതലാണ്.

അമേരിക്കയുടെ ജിം തോര്‍പ്പായിരുന്നു ഈ ഒളിമ്പിക്സിലെ താരം. പെന്റാത്‌ലണിലും ഡെക്കാത്‌ലണിലും തോര്‍പ്പ് സ്വര്‍ണം നേടി. എന്നാല്‍ ഒരു ദുരനുഭവവും തോര്‍പ്പിന് നേരിടേണ്ടി വന്നു. ഈ മെഡലുകള്‍ സ്വന്തമാക്കാന്‍ തോര്‍പ്പിന് കഴിഞ്ഞില്ല. പ്രൊഫഷണല്‍ താരങ്ങള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിയമം തെറ്റിച്ചുവെന്ന് ആരോപിച്ച് തോര്‍പ്പിന്റെ മെഡലുകള്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തിരിച്ചുവാങ്ങി. 1910ല്‍ തോര്‍പ്പ് പ്രഫഷണല്‍ ബേസ്ബോള്‍ കളിച്ചുവെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത് വിവാദമായതിനെ തുടര്‍ന്നായിരുന്നു മെഡല്‍ തിരിച്ചുവാങ്ങിയത്.

തോര്‍പ്പ് 1953ല്‍ അന്തരിച്ചു. തോര്‍പ്പിന്റെ മെഡലുകള്‍ തിരിച്ചുകിട്ടുന്നതിനായി മകള്‍ ഗ്രേസ് തോര്‍പ്പ് ഐഒസിക്കെതിരെ നിയമയുദ്ധം തന്നെ നടത്തി. ഒടുവില്‍ 1983ല്‍ സ്വര്‍ണമെഡലുകള്‍ ഐഒസി തോര്‍പ്പിന്റെ മകള്‍ക്ക് തിരിച്ചുനല്‍കി.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :