WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി പത്ത് ദിവസങ്ങള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.
തുടര്‍ച്ചയായി അഞ്ച് ഒളിമ്പിക്സുകളില്‍ സ്വര്‍ണം!
PRO
PRO
ഒളിമ്പിക്സ് മെഡല്‍ ഒരിക്കലെങ്കിലും സ്വന്തമാക്കുകയെന്നത് അഭിമാനനേട്ടമാണ്. അപ്പോള്‍ തുടര്‍ച്ചയായി അഞ്ച് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടിയാലോ? അതും സ്വര്‍ണ മെഡല്‍. അത്തരമൊരു നേട്ടം സ്വന്തമാക്കിയാണ് ബ്രിട്ടന്റെ റോവിംഗ് താരം സ്റ്റീവന്‍ റെഡ്ഗ്രേവ് ഒളിമ്പിക്സ് ചരിത്രത്തില്‍ തിളങ്ങുന്നത്.
തുടര്‍ച്ചയായി അഞ്ച് ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയ ആദ്യത്തെ താരമാണ് സ്റ്റീവന്‍ റെഡ്ഗ്രേവ്. 1984, 1988, 1992, 1996, 2000 എന്നീ വര്‍ഷങ്ങളില്‍ നടന്ന ഒളിമ്പിക്സിലാണ് സ്റ്റീവന്‍ റെഡ്ഗ്രേവ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.