ഒളിമ്പിക്സില്‍ സ്വര്‍ണം നേടുമ്പോള്‍ പ്രായം 64!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി പതിനെട്ട് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

ഒളിമ്പിക്സില്‍ സ്വര്‍ണം നേടുമ്പോള്‍ പ്രായം 64!
PRO
PRO


പ്രായം ഒരു പ്രശ്നമല്ല ഓസ്കാര്‍ സ്വാന്. അതുകൊണ്ടാണ് എഴുപത്തിരണ്ടാം വയസ്സിലും ഓസ്കാര്‍ സ്വാന് ഒളിമ്പിക്സില്‍ മത്സരിക്കാനായത്. 1920 ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ മത്സരിച്ചപ്പോള്‍, സ്വീഡന്റെ ഓസ്കാര്‍ സ്വാന് പ്രായം 72 വര്‍ഷവും 281 ദിവസവുമായിരുന്നു. ഏറ്റവും പ്രായമുള്ള ഒളിമ്പ്യന്‍ എന്ന വിശേഷണമുള്ള ഓസ്കാര്‍ സ്വാന്‍ 1924 ഒളിമ്പിക്സിലും യോഗ്യത നേടിയിരുന്നെങ്കിലും മത്സരിക്കാതെ പിന്‍‌മാറുകയായിരുന്നു.

ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഏറ്റവും പ്രായമുള്ള താരവും ഓസ്കാര്‍ സ്വാനാണ്. 64 വര്‍ഷവും 280 ദിവസവും പ്രായമുള്ളപ്പോള്‍ 1912 ഒളിമ്പിക്സിലാണ് ഓസ്കാര്‍ സ്വാന്‍ സ്വര്‍ണം നേടിയത്.

ഓസ്കാര്‍ സ്വാന്‍ മൂന്ന് സ്വര്‍ണ മെഡലുകളാണ് ഒളിമ്പിക്സില്‍ നേടിയിട്ടുള്ളത്. ഒരു വെള്ളി മെഡലും രണ്ട് വെങ്കല മെഡലുകളും ഓസ്കാര്‍ സ്വാന്‍ ഒളിമ്പിക്സില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇത്തവണ ഒളിമ്പിക്സില്‍ എഴുപത്തിയൊന്നുകാരന്‍ മത്സരിക്കുന്നുണ്ട്. അശ്വാഭ്യാസത്തില്‍ മത്സരിക്കുന്ന, ജപ്പാന്റെ ഹിറോഷിയാണ് ഈ താരം. 2008 ഒളിമ്പിക്സിലും ഹിറോഷി മത്സരിച്ചിരുന്നു.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്‍!

നൂറ്റാണ്ടിന്റെ ഒളിമ്പ്യന് നഷ്ടമായ റെക്കോര്‍ഡ് തിരിച്ചുകിട്ടി!

ഒരു വര്‍ഷം രണ്ട് ഒളിമ്പിക്സില്‍ മെഡല്‍!

ജലദോഷത്തിന്റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്റെ മെഡല്‍ തിരിച്ചെടുത്തു!

വിശപ്പടക്കാന്‍ ഒളിമ്പിക് ഇതിഹാസം കുതിരയ്ക്കൊപ്പവും മത്സരിച്ചു!

പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!

പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!

ഒളിമ്പിക്സില്‍ പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്‍ണം!

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!

പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :