അനുബന്ധ വാര്‍ത്തകള്‍
- Brazil vs Scotland : സുൽത്താൻ്റെ എൻട്രി, ആഞ്ചലോട്ടിയുടെ പടനായകനായി വിനീഷ്യസ്, ഈ ബ്രസീൽ ഡെയ്ഞ്ചറാണ്
- ഫുട്ബോളിന് മുന്നിൽ ഒടുവിൽ യുഎസ് അയഞ്ഞു, ലോകകപ്പിൽ ഇറാൻ ടീമിനുള്ള യാത്രാവിലക്കുകളിൽ ഇളവ്
- Iam Back... Iam back..ഗോളിന് പിന്നാലെ ആവർത്തിച്ച് പറഞ്ഞ് റൊണാൾഡോ, വിമർശകരുടെ വായടപ്പിച്ച് 2 ഗോൾ
- ലോകകപ്പിലെ കൂടുതൽ ഗോളുകൾ മാത്രമല്ല, കൂടുതൽ പെനാൽട്ടികൾ പാഴാക്കിയതും മെസ്സി, വേറെയും റെക്കോർഡുകൾ, ഇക്കാര്യങ്ങൾ അറിയാമോ?
- കളിയിപ്പോൾ 4 ഹാഫുകളായി മാറി, പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകയാണെന്ന് ലയണൽ സ്കലോണി
Tunisia vs Netherlands : ടുണീഷ്യയെ തകർത്തു, നോക്കൗട്ടിൽ നെതർലൻഡ്സിന് മുന്നിൽ കരുത്തരായ മൊറോക്കോ
ടുണീഷ്യ മൂന്ന് മത്സരങ്ങളിലും തോറ്റ് പോയിന്റൊന്നുമില്ലാതെ ലോകകപ്പില്‍ നിന്ന് പുറത്തായി.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ടുണീഷ്യയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടി നെതര്‍ലന്‍ഡ്സ്. ഗ്രൂപ്പ് ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്സിന് മൊറോക്കോയാണ് നോക്കൗടില് എതിരാളിയായി വരിക. ടുണീഷ്യയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ഡച്ച് പട തകര്‍ത്തത്. തുടക്കത്തില്‍ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഡച്ച് ടീം ആക്രമണ ഫുട്ബോളിലൂടെ ടുണീഷ്യയെ സമ്മര്‍ദത്തിലാക്കി. ഈ വിജയത്തോടെ ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തിയ നെതര്‍ലന്‍ഡ്സ് റൗണ്ട് ഓഫ് 32-ല്‍ മൊറോക്കോയെ നേരിടും. ടുണീഷ്യ മൂന്ന് മത്സരങ്ങളിലും തോറ്റ് പോയിന്റൊന്നുമില്ലാതെ ലോകകപ്പില്‍ നിന്ന് പുറത്തായി.
ടുണീഷ്യ 1-3 നെതര്‍ലന്‍ഡ്സ്
ഗോള്‍സ്കോറര്‍മാര്‍:
3' - എലിയസ് സ്കിരി (ഓണ്‍ ഗോള്‍)
7' - ബ്രയാന്‍ ബ്രോബി (നെതര്‍ലന്‍ഡ്സ്)
54' - ഹാസം മാസ്തൂരി (ടുണീഷ്യ)
62' - യാന്‍ പോള്‍ വാന്‍ ഹെക്കെ (നെതര്‍ലന്‍ഡ്സ്)
Jan Paul van Hecke scores his first goal for the Netherlands pic.twitter.com/8gvymVswYj
— B/R Football (@brfootball) June 26, 2026
മത്സരം തുടങ്ങി ഏഴ് മിനിറ്റിനുള്ളില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടി മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ആധിപത്യം നേടിയിരുന്നു. മൂന്നാം മിനിറ്റില്‍ ടുണീഷ്യ നായകന് എലിയസ് സ്കിരിയുടെ ഓണ്‍ ഗോളാണ് ഡച്ച് ടീമിന് ലീഡ് സമ്മാനിച്ചത്. 4 മിനിറ്റുകള്‍ക്ക് ശേഷം ബ്രയാല്‍ ബ്രോബിയിലൂടെ ഓറഞ്ച് പട ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ ഹാസം മാസ്തൂരിയിലൂടെ ടുണീഷ്യ സ്കോര്‍ 2-1 ആക്കി തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും, വെറും എട്ട് മിനിറ്റിനുശേഷം യാന്‍ പോള്‍ വാന്‍ ഹെക്കെ നേടിയ ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. മുന്നേരനിരയിലെ ബ്രയാന്‍ ബ്രോബിയുടെ പ്രകടനം നെതര്‍ലന്‍ഡ്സിന് നിര്‍ണായകമായി. ഫ്രെഡ്റി ഡി യോങ് മധ്യനിരയില്‍ കളി നിയന്ത്രിച്ചപ്പോള്‍, റയാന് ഗ്രാവന്ബര്ഖും ടിജാനി റെയ്ന്‍ഡേഴ്സും ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പ്രതിരോധത്തില്‍ വിര്‍ജില്‍ വാന്‍ ഡൈക്കും വാന്‍ ഹെക്കെയും ഉറച്ച പ്രകടനം പുറത്തെടുത്തു.
ടുണീഷ്യന്‍ നിരയില്‍ ഹാസം മാസ്തൂരിയുടെ ഗോള്‍ മാത്രമാണ് ആശ്വാസമായത്. ഗോള്‍കീപ്പര്‍ അയ്മന് ദാഹ്മെന്‍ ചില മികച്ച സേവുകള്‍ നടത്തിയെങ്കിലും ഡച്ച് ആക്രമണത്തെ പൂര്‍ണമായി തടയാനായില്ല. പന്തടക്കത്തിലും അവസരസൃഷ്ടിയിലും നെതര്‍ലന്‍ഡ്സിന്റെ സമ്പൂര്‍ണ ആധിപത്യമാണ് മത്സരത്തില്‍ കാണാനായത്. മത്സരത്തില്‍ 72 ശതമാനവും പന്ത് കൈവശം വെച്ചത് നെതര്‍ലന്‍ഡ്സായിരുന്നു. വിജയത്തോടെ നെതര്‍ലന്‍ഡ്സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് പ്രവേശിച്ചു. റൗണ്ട് ഓഫ് 32ല്‍ മൊറോക്കോയാണ് നെതര്‍ലന്‍ഡ്സിന്റെ എതിരാളികള്‍.ALSO READ: വരുമോ അർജന്റീന - പോർച്ചുഗൽ മത്സരം? സൂപ്പർ 32 ൽ ബ്രസീലിന്റെ എതിരാളികൾ ആര്?