1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shreyas Iyer's Transition justification seems hollow as there is not much change with the indian team

വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്രാന്‍സിഷന്‍ ഘട്ടത്തിലെന്ന വാദവുമായി ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍.

Shreyas Iyer, Indian Team Loss, India vs England, Shreyas Iyer Captain, India Transition phase
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്രാന്‍സിഷന്‍ ഘട്ടത്തിലെന്ന വാദവുമായി ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരുടെ 80 റണ്‍സ് പ്രകടനത്തിന്റെ മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണെടുത്തത്. എന്നാല്‍ ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം വെറും 13.5 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നിരുന്നു.  35 പന്തില്‍ 79 റണ്‍സുമായി തകര്‍ത്തടിച്ച ഹാരി ബ്രൂക്കും 42 പന്തില്‍ 59 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടുമായിരുന്നു ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്.
 
ബാറ്ററെന്ന നിലയിലുള്ള തന്റെ പ്രകടനത്തില്‍ സംതൃപ്തനാണെങ്കിലും ടീമിന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്ന് താരം തുറന്നുപറഞ്ഞു.നമ്മള്‍ എപ്പോഴും കളിക്കുന്നത് വിജയിക്കാനാണ്. നമുക്ക് നന്നായി കളിക്കാന്‍ കഴിഞ്ഞ് ടീം പരാജയപ്പെട്ടാന്‍ അത് നിരാശപ്പെടുത്തും. ഇന്ത്യന്‍ ടീം ഒരു ട്രാന്‍സിഷന്‍ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തോല്‍വിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. കളിക്കാര്‍ സ്വയം വിലയിരുത്തുമെന്ന് എനിക്കുറപ്പുണ്ട് ശ്രേയസ് പറഞ്ഞു.
 
 അതേസമയം ശ്രേയസ് നടത്തുന്നത് മുടന്തന്‍ ന്യായമാണെന്നാണ് ആരാധകര്‍ പറയുന്നത്. ടി20 ലോകകപ്പ് നേടിയ ടീമില്‍ ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ അസ്സാന്നിധ്യം ഒഴിച്ചുനിര്‍ത്തിയാല്‍ ടീമിന് വലിയ മാറ്റങ്ങളില്ല. സൂര്യയ്ക്ക് പകരം ശ്രേയസ് എത്തിയപ്പോള്‍ സഞ്ജുവിന് പകരം വൈഭവ്. ബാക്കി 90 ശതമാനവും മാറ്റമില്ലാത്തതാണ്. ഈ സാഹചര്യത്തില്‍ ട്രാന്‍സിഷനെന്ന ന്യായം കോമഡിയാണെന്നാണ് ആരാധകരും വിമര്‍ശകരും പറയുന്നത്.
 
 അതേസമയം ഇന്ത്യയെ തോല്‍പ്പിക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്നായിരുന്നു മത്സരശേഷം ഇംഗ്ലണ്ട് നായകനായ ഹാരി ബ്രൂക്കിന്റെ പ്രതികരണം.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്