Iam Back... Iam back..ഗോളിന് പിന്നാലെ ആവർത്തിച്ച് പറഞ്ഞ് റൊണാൾഡോ, വിമർശകരുടെ വായടപ്പിച്ച് 2 ഗോൾ
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരത്തില്‍ ഡിആര്‍ കോംഗോയ്‌ക്കെതിരെ റൊണാള്‍ഡോ നിരാശപ്പെടുത്തിയിരുന്നു. ഇതിന്
41-ാം വയസ്സിലും തന്നില്‍ നിന്ന് സ്‌കോറിങ് മികവൊന്നും കൈമോശം വന്നിട്ടില്ലെന്ന് വീണ്ടും തെളിയിച്ച് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഉസ്ബെക്കിസ്ഥാനെതിരെ പോര്‍ച്ചുഗല്‍ നേടിയ 5-0ത്തിന്റെ തകര്‍പ്പന്‍ വിജയത്തില്‍ റൊണാള്‍ഡോയുടെ വക 2 ഗോളുകളുമുണ്ടായിരുന്നു. ഇതോടെ 6 വ്യത്യസ്ത ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ താരമായി റൊണാള്‍ഡോ മാറി. മത്സരത്തില്‍ രണ്ടാമത്തെ ഗോള്‍ സ്വന്തമാക്കിയ ശേഷം I'm Back എന്ന് പല തവണ സ്വയം പറഞ്ഞുകൊണ്ടാണ് താരം ഗോള്‍നേട്ടം ആഘോഷമാക്കിയത്. ഗോള്‍നേട്ടത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാനും താരത്തിനായി.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരത്തില്‍ ഡിആര്‍ കോംഗോയ്‌ക്കെതിരെ റൊണാള്‍ഡോ നിരാശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ 41കാരനായ റൊണാള്‍ഡോയുടെ നല്ലനാളുകള്‍ അവസാനിച്ചെന്നും ടീമിന് ബാധ്യതയാണെന്നുമുള്ള തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റൊണാള്‍ഡൊ പോര്‍ച്ചുഗലിന്റെ ഫസ്റ്റ് ഇലവനില്‍ നിന്ന് പോലും പുറത്താകുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഈ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമായിരുന്നു റൊണാള്‍ഡോ ഇന്നലെ നടത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ രണ്ടാമത്തെ ഗോളും നേടിയ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനെന്ന നേട്ടവും സ്വന്തമാക്കി. 6 ലോകകപ്പുകളില്‍ നിന്നായി 10 ഗോളുകളാണ് താരം നേടിയത്.
L'AURA DE CRISTIANO RONALDO
— Gio CR7 (@ArobaseGiovanny) June 23, 2026
"I'm back" pic.twitter.com/T4IXFo7bmd
മത്സരശേഷം സംസാരിക്കവെ കഴിഞ്ഞ 7 ദിവസങ്ങള്‍ വളരെ മോശമായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ കടുത്തതോടെ താന്‍ അന്താരാഷ്ട്ര കരിയറില്‍ നിന്നും വിരമിച്ചു എന്ന പോലെയാണ് പലരും പെരുമാറിയതെന്നും റൊണാള്‍ഡോ പറഞ്ഞു. പോര്‍ച്ചുഗല്‍ പരിശീലകന്‍ റൊബോര്‍ട്ടൊ മാര്‍ട്ടിനസും റൊണാള്‍ഡോയുടെ പ്രകടനത്തെ പ്രശംസിച്ചു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിനെ നയിക്കുന്ന റൊണാള്‍ഡോ യുവതാരങ്ങള്‍ക്ക് മാതൃകയാക്കണമെന്നും കോച്ച് പറഞ്ഞു.ALSO READ: തീർന്നിട്ടില്ല, തീപ്പൊരി ഇനിയും ബാക്കിയുണ്ട്: ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ, അപൂർവ റെക്കോർഡും തൂക്കി റൊണാൾഡോ