1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Japan vs Sweden fifa worldcup match result

Japan vs Sweden : ബ്രസീൽ കുറച്ചുവിയർക്കും: സ്വീഡനെ സമനിലയിൽ തളച്ച് ജപ്പാൻ, നോക്കൗട്ടിൽ ബ്രസീലിനെ നേരിടും

Japan vs Sweden
ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് പ്രവേശനം നേടി ജപ്പാന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സ്വീഡനെ സമനിലയില്‍ തളച്ചാണ് ജപ്പാന്‍ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ടുണീഷ്യയെ തോല്‍പ്പിച്ചതോടെയാണ് ജപ്പാന്‍ രണ്ടാം സ്ഥാനക്കാരായത്. ഇതോടെ ബ്രസീലാകും നോക്കൗട്ടില്‍ ജപ്പാന്റെ എതിരാളികള്‍.
 
ജപ്പാന്‍ 1- 1 സ്വീഡന്‍
 
ഗോള്‍സ്‌കോറര്‍മാര്‍
 
56 - ഡയ്‌സണ്‍ മയെദ (ജപ്പാന്‍)
62 - ആന്റണി എലാംഗ(സ്വീഡന്‍)
 
ഭൂരിഭാഗം സമയവും വിരസമായി നീങ്ങിയ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. ഗോള്‍ ലക്ഷ്യമിട്ട് കാര്യമായ നീക്കങ്ങളൊന്നും ആദ്യപകുതിയില്‍ സംഭവിച്ചില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ മത്സരത്തിന്റെ 56മത്തെ മിനിറ്റില്‍ ഡയ്‌സണ്‍ മയെദയിലൂടെ ജപ്പാന്‍ മുന്നിലെത്തി. പിന്നാലെ വിക്ടര്‍ ഗോക്കരെസിന്റെ അസിസ്റ്റില്‍ ആന്റണി എലാംഗയിലൂടെ സ്വീഡന്‍ സമനിലഗോള്‍ പിടിച്ചു. ഇഞ്ചുറി ടൈമില്‍ സ്വീഡന്‍ ഗോളിന് തൊട്ടടുത്ത് രണ്ട് തവണ എത്തിയെങ്കിലും ജപ്പാന്‍ ഗോളി സിയോണ്‍ സുസുക്കിയുടെ സേവുകള്‍ വിജയത്തില്‍ നിന്നും തടഞ്ഞു.ALSO READ: Tunisia vs Netherlands : ടുണീഷ്യയെ തകർത്തു, നോക്കൗട്ടിൽ നെതർലൻഡ്സിന് മുന്നിൽ കരുത്തരായ മൊറോക്കോ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Tunisia vs Netherlands : ടുണീഷ്യയെ തകർത്തു, നോക്കൗട്ടിൽ നെതർലൻഡ്സിന് മുന്നിൽ കരുത്തരായ മൊറോക്കോ