വരുമോ അർജന്റീന - പോർച്ചുഗൽ മത്സരം? സൂപ്പർ 32 ൽ ബ്രസീലിന്റെ എതിരാളികൾ ആര്?
അതേസമയം റൗണ്ട് 32 വിൽ പോർച്ചുഗലിനു എതിരാളികളായി ഇംഗ്ലണ്ടിനെയായിരിക്കും ലഭിക്കുക
ഫിഫ ലോകകപ്പിൽ അർജന്റീന - പോർച്ചുഗൽ മത്സരത്തിനു സാധ്യത തെളിയുന്നു. റൗണ്ട് 32, റൗണ്ട് 16 എന്നിവയിൽ ഇരു ടീമുകളും ജയിച്ചാൽ ക്വാർട്ടർ ഫൈനലിൽ ആയിരിക്കും തീപാറുന്ന പോരാട്ടം. ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒന്നിച്ചു അങ്കത്തിനു ഇറങ്ങുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.
അതേസമയം റൗണ്ട് 32 വിൽ പോർച്ചുഗലിനു എതിരാളികളായി ഇംഗ്ലണ്ടിനെയായിരിക്കും ലഭിക്കുക. അർജന്റീനയ്ക്ക് ഉറുഗ്വായ് ആവാനാണ് സാധ്യത. ബ്രസീലിനു ജപ്പാനെ നേരിടേണ്ടിവരും. കാനഡ, കൊളംബിയ, മെക്‌സിക്കോ, മൊറോക്കോ, നോർവേ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സർലാൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ ടീമുകളും റൗണ്ട് 32 ഉറപ്പിച്ചു.
12 ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ട സ്ഥാനക്കാർ റൗണ്ട് 32 വിലേക്ക് പ്രവേശിക്കും. ശേഷിക്കുന്ന എട്ട് ടീമുകളെ തിരഞ്ഞെടുക്കുക മൂന്നാം സ്ഥാനക്കാരിലെ പോയിന്റ് നില നോക്കിയാണ്. 12 ഗ്രൂപ്പുകളിലെയും മൂന്നാം സ്ഥാനത്ത് വരുന്നവരിൽ നിന്ന് അതിൽ തന്നെ മികച്ചു നിൽക്കുന്ന എട്ട് ടീമുകൾക്കാണ് റൗണ്ട് 32 വിലേക്ക് എൻട്രി.