1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. France World Cup Favourite

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

കിലിയൻ എംബാപ്പെയുടെ അതിഗംഭീര ഫോം തന്നെയാണ് ഫ്രാൻസിന്റെ കരുത്ത്

France World Cup Favourite, France World Cup 2026, France Football Team, France FIFA World Cup 2026, Kylian Mbappe, France Semi Final, France World Cup Semi Final, France vs Morocco, ഫ്രാൻസ് ലോകകപ്പ് 2026, ഫ്രാൻസ് ഫുട്ബോൾ ടീം, ഫ്രാൻസ്സെമിഫൈനൽ ഫ്രാൻസ്
France

France: ഈ ലോകകപ്പിലെ ഫേവറിറ്റുകൾ ആരെന്ന് ചോദിച്ചാൽ, 'ഫ്രാൻസ്' എന്നല്ലാതെ മറ്റൊരു ഉത്തരത്തിനു സാധ്യതയില്ല. തുടർച്ചയായി മൂന്നാം സെമിയിലേക്ക് ഫ്രാൻസ് എത്തുമ്പോൾ ശേഷിക്കുന്ന ടീമുകളിൽ ഫ്രാൻസിനെ തോൽപ്പിക്കാൻ മാത്രം കരുത്തുള്ള മറ്റൊരു ടീം ഉണ്ടോ? 
 
ക്വാർട്ടറിൽ മൊറോക്കോ ഫ്രാൻസിനു ശക്തമായ വെല്ലുവിളി ഉയർത്തിയേക്കുമെന്ന് എല്ലാവരും പ്രവചിച്ചിരുന്നു. എന്നാൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു ഫ്രാൻസ് ജയിച്ചു. ഒരുഘട്ടത്തിലും ഫ്രാൻസിനു വെല്ലുവിളിയാകാൻ മൊറോക്കോയ്ക്കു സാധിച്ചതുമില്ല. 
 
കിലിയൻ എംബാപ്പെയുടെ അതിഗംഭീര ഫോം തന്നെയാണ് ഫ്രാൻസിന്റെ കരുത്ത്. ടൂർണമെന്റിൽ തുടർച്ചയായി ഗോളുകൾ നേടുന്നു. ഈ ലോകകപ്പിലെ ഗോളുകളുടെ എണ്ണം എട്ടിലേക്ക് എത്തി. കൗണ്ടർ അറ്റാക്കുകളും വേഗതയും എംബാപ്പെയെ അങ്ങേയറ്റം അപകടകാരിയാക്കുന്നു. എതിരാളികൾക്ക് ഏറ്റവും വലിയ ഭീഷണിയാണ് എംബാപ്പെയുടെ വേഗത.
 
ഒസ്മാൻ ഡെംബെലെ, ഒലിസെ എന്നീ താരങ്ങളുടെ ഫോമും ഫ്രാൻസിന്റെ മുന്നേറ്റത്തിനു ഊർജ്ജം കൂട്ടുന്നു. ഒരു താരത്തെ മാത്രം ആശ്രയിക്കാത്ത ആക്രമണശൈലിയാണ് ഫ്രാൻസിന്റേത്. മിഡ് ഫീൽഡും മുന്നേറ്റനിരയുമാണ് ഫ്രാൻസിനു കാര്യങ്ങൾ എളുപ്പമാക്കുന്നത്. പന്ത് നിയന്ത്രിക്കുന്നതിലും കളിയുടെ വേഗം നിശ്ചയിക്കുന്നതിലും മറ്റു ടീമുകളേക്കാൾ മുന്നിൽ. 
 
സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്തും ഫ്രാൻസിനുണ്ട്. 2018 ൽ വിന്നേഴ്‌സ്, 2022 ൽ റണ്ണറപ്പ്, 2026 ൽ സെമി ഫൈനൽ ഉറപ്പിച്ചിരിക്കുന്നു. വലിയ വേദികളിൽ സമ്മർദ്ദങ്ങളില്ലാതെ കളിച്ചുജയിക്കാൻ ഈ ടീമിനു അനായാസം സാധിക്കും. ഓരോ എതിരാളിക്കും അനുസരിച്ച് തന്ത്രം മാറ്റാൻ കഴിവുള്ള പരിശീലകൻ ദിദിയെർ ദെഷാംപ്‌സ് കൂടിയാകുമ്പോൾ ഫ്രാൻസ് ഈ ലോകകപ്പിലെ കിരീടസാധ്യത വർധിപ്പിക്കുന്നു.

 
ഈ ലോകകപ്പിലെ പ്രകടനം കണക്കിലെടുത്താൽ ഫ്രാൻസിനു വെല്ലുവിളിയാകാൻ സാധ്യത ഇംഗ്ലണ്ടോ ബെൽജിയമോ ആണ്. അതിൽ തന്നെ ഇംഗ്ലണ്ടിന്റെ വേഗക്കളി ഫ്രാൻസിനെ ചിലപ്പോൾ തോൽപ്പിച്ചേക്കാം. സ്‌പെയിനും അർജന്റീനയും ഉണ്ടെങ്കിലും ടൂർണമെന്റിലെ ഇതുവരെയുള്ള പ്രകടനം ഫ്രാൻസിനു മുകളിൽ പോകാൻ ഇരു ടീമുകൾക്കും സാധ്യത നൽകുന്നില്ല. അപ്പോഴും ഏത് സമ്മർദ്ദത്തെയും അതിജീവിച്ച് പ്രതിരോധത്തിലായാൽ പോലും മുന്നേറിവരാനുള്ള അർജന്റീന ടീമിന്റെ ആത്മവിശ്വാസം ഒരുപക്ഷേ ഫ്രാൻസിനെ അട്ടിമറിക്കാനും സാധ്യതയുണ്ട്. 2022 ൽ അർജന്റീനയേക്കാൾ മികച്ച ടീമായിരുന്നു ഫ്രാൻസിന്റേത്. എന്നിട്ടും ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിക്കാൻ അർജന്റീനയ്ക്കു സാധിച്ചത് ഈ ടീം വർക്ക് കൊണ്ടും തോറ്റ് കൊടുക്കാൻ മനസില്ലാത്ത പോരാട്ടവീര്യം കൊണ്ടുമാണ്.