അനുബന്ധ വാര്‍ത്തകള്‍
- ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച താരം ആര്?, സച്ചിനും കോലിയുമെല്ലാം പിന്നിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കൻ താരം
- ക്യാപ്റ്റൻസി പന്തിന് പറ്റിയ പണിയല്ല, ആ ഭാരം ഒഴിഞ്ഞാൽ തന്നെ പ്രകടനം മെച്ചപ്പെടുമെന്ന് മുൻ ഇന്ത്യൻ താരം
- ആള് കൂടിയാൽ പാമ്പ് ചാകില്ലെന്ന് പന്ത്, വിരൽ ചൂണ്ടുന്നത് ടീം മാനേജ്മെൻ്റിന് നേരെ?, ശരിയായ രീതിയല്ലെന്ന് വിമർശനം
- Rishab Pant : 27 കോടി വെറും പാഴ്, ഉത്തരവാദിത്തമില്ലാത്ത ബാറ്റിംഗ്, ക്യാപ്റ്റൻസിയിലും ശോകം, നിരാശപ്പെടുത്തി വീണ്ടും റിഷഭ് പന്ത്
- LSG vs RR : സ്കൂൾ വിട്ടത് പോലെ എൽഎസ്ജി, പൂജ്യത്തിന് പുറത്തായത് 4 പേർ, രാജസ്ഥാന് ഗംഭീരവിജയം
സാഹചര്യം അനുസരിച്ച് വേണം കളിക്കാൻ, റിഷഭ് പന്തിന് മുന്നറിയിപ്പുമായി ഇന്ത്യയുടെ സഹപരിശീലകൻ
ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാന് ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് കോച്ചിന്റെ പ്രതികരണം.
അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് കടുത്ത മുന്നറിയിപ്പുമായി അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ ഡോഷെറ്റ്. പന്തിന്റെ തനതായ ശൈലി മികച്ചതാണെങ്കിലും, മാച്ചിന്റെ സാഹചര്യം കൂടി വിലയിരുത്തി കളിക്കാന്‍ താരം തയ്യാറാകണമെന്ന് ഡോഷെറ്റ് വ്യക്തമാക്കി. ഉപനായക സ്ഥാനത്ത് നിന്നും നീക്കിയതില്‍ പന്തിന് പരാതികളില്ലെന്നും ഡോഷെറ്റ് പറഞ്ഞു.
ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാന് ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് കോച്ചിന്റെ പ്രതികരണം. അഫ്ഗാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് ഋഷഭ് പന്തിനെ മാറ്റി കെ.എല്‍. രാഹുലിനെ ബി.സി.സി.ഐ പുതിയ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ഇതിനോട് തികച്ചും പക്വതയോടെയാണ് പന്ത് പ്രതികരിച്ചതെന്ന് കോച്ച് പറയുന്നു.
ഒരാള്‍ക്ക് നേതൃത്വപാടവം കാണിക്കാന്‍ ഒരാള്‍ക്ക് ഔദ്യോഗിക പദവികളുടെയോ തലക്കെട്ടുകളുടെയോ ആവശ്യമില്ല. എന്നാല്‍ മത്സരത്തിന്റെ സാഹചര്യം മനസിലാക്കി കളി നിയന്ത്രിക്കാന്‍ പന്ത് തയ്യാറാകണം. സാഹചര്യത്തിനനുസരിച്ച് ശൈലിയില്‍ മാറ്റം വരുത്തുക എന്നത് പ്രധാനമാണ്.റയാന് ടെന്‍ ഡോഷെറ്റ് വ്യക്തമാക്കി.
തന്റെ ആക്രമണാത്മക ബാറ്റിങ് ശൈലിയിലൂടെ ഇന്ത്യയ്ക്ക് പല ചരിത്ര വിജയങ്ങളും സമ്മാനിച്ചിട്ടുള്ള താരമാണ് പന്ത്. 49 ടെസ്റ്റുകളില്‍ നിന്നായി 42.91 ശരാശരിയില്‍ 3,476 റണ്‍സ് താരം അക്കൗണ്ടിലാക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും അനാവശ്യമായ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് വിക്കറ്റ് കളയുന്ന ശീലം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഹോം ടെസ്റ്റ് പരമ്പരയില്‍ വെറും 12.25 ശരാശരിയില്‍ 49 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
ശുഭ്മന്‍ ഗില്‍ നയിക്കുന്ന 15 അംഗ ഇന്ത്യന്‍ ടീമില്‍ പന്ത് ഇടംപിടിച്ചിട്ടുണ്ടെങ്കിലും, അഫ്ഗാനിസ്ഥാനെതിരെ ടീമിലെ സ്ഥാനം നിലനിര്‍ത്താനും വിമര്‍ശകരുടെ വായടപ്പിക്കാനും പന്തിന് തന്റെ ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തിയേ തീരൂ എന്ന സൂചനയാണ് അസിസ്റ്റന്റ് കോച്ചിന്റെ വാക്കുകള്‍ നല്‍കുന്നത്.
അഫ്ഗാന് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്ശന്, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഢി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍.