1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Kaka names champions, best player surprise semifinalist of Worldcup 2026

ലാമിൻ യമാൽ ലോകകപ്പിൻ്റെ താരമാകും,സെമിയിൽ ഒരു സർപ്രൈസ് ടീം, കപ്പെടുക ബ്രസീൽ തന്നെയെന്ന് കാക്ക

Kaka, Kaka Predicts 26 worldcup, Worldcup Champions
ലോകം മുഴുവന്‍ കാത്തിരിക്കുന്ന കാല്പത്തിന്റെ മാമാങ്കത്തിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആവേശകരമായ പ്രവചനങ്ങളുമായി ബ്രസീലിയന്‍ ഇതിഹാസതാരം കാക്ക. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ആരാകും വിജയികള്‍, ലോകകപ്പിലെ താരം, മികച്ച കോച്ച് എന്നീ കാര്യങ്ങളാണ് ദി അത്‌ലറ്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ കാക്ക പ്രവചിച്ചത്.
 
ബ്രസീല്‍ ഇത്തവണ തങ്ങളുടെ ആറാം ലോകകിരീടം സ്വന്തമാക്കുമെന്നാണ് കാക്കയുടെ പ്രവചനം. സ്‌പെയിനിന്റെ ബാഴ്‌സലോണ താരമായ ലാമിന്‍ യമാലാകും ടൂര്‍ണമെന്റിന്റെ താരം. ബ്രസീല്‍ ടീം കോച്ചായ കാര്‍ലോ ആഞ്ചലോട്ടിയാകും മികച്ച പരിശീലകനെന്നും കാക്ക പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ ആഞ്ചലോട്ടിയുടെ ആദ്യ ടൂര്‍ണമെന്റാണെങ്കിലും ക്ലബ് ഫുട്‌ബോളിലെ പരിചയം ആഞ്ചലോട്ടിയെ തുണയ്ക്കുമെന്നാണ് കാക്കയുടെ അഭിപ്രായം. അതേസമയം ആതിഥേയരായ അമേരിക്ക ഇത്തവണ സെമിഫൈനല്‍ യോഗ്യത നേടുമെന്നും കാക്ക പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സാഹചര്യം അനുസരിച്ച് വേണം കളിക്കാൻ, റിഷഭ് പന്തിന് മുന്നറിയിപ്പുമായി ഇന്ത്യയുടെ സഹപരിശീലകൻ