1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. LSG Management thrown under the bus by rishab pant says SA Legend

ആള് കൂടിയാൽ പാമ്പ് ചാകില്ലെന്ന് പന്ത്, വിരൽ ചൂണ്ടുന്നത് ടീം മാനേജ്മെൻ്റിന് നേരെ?, ശരിയായ രീതിയല്ലെന്ന് വിമർശനം

ഒരുപാട് ആളുകള്‍ ചേര്‍ന്നാല്‍ എളുപ്പമാകില്ലെന്നാണ് തോല്‍വിയില്‍ റിഷഭ് പന്ത് പ്രതികരിച്ചത്.

Rishabh Pant
തുടര്‍ച്ചയായ അഞ്ചാം തോല്‍വി ഏറ്റുവാങ്ങി ഐപിഎല്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായതിന് പിന്നാലെ ലഖ്‌നൗ നായകനായ റിഷഭ് പന്ത് നടത്തിയ പ്രതികരണം വിവാദമാകുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടതോടെയാണ് ലഖ്‌നൗ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായത്. ഒരുപാട് ആളുകള്‍ ചേര്‍ന്നാല്‍ എളുപ്പമാകില്ലെന്നാണ് തോല്‍വിയില്‍ റിഷഭ് പന്ത് പ്രതികരിച്ചത്. പന്തിന്റെ ഈ പ്രതികരണം ടീം മാനേജ്‌മെന്റിനെ ബസിന്റെ അടിയിലേക്ക് തള്ളിയിട്ടപോലെയായി എന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ ഷോണ്‍ പൊള്ളോക്ക് പറയുന്നത്.
 
ഒരുപാട് ആളുകള്‍ ചേരുമ്പോള്‍ ഒന്നും നടക്കുന്നില്ല, അങ്ങനെയൊന്ന് ഒരു നായകന്‍ പറയുന്നത് ശരിയല്ല.  ലാന്‍സ് ക്ലൂസ്‌നര്‍, ജസ്റ്റിന്‍ ലാംഗര്‍ തുടങ്ങി മികച്ച കോച്ചിംഗ് നിരയാണ് ലഖ്‌നൗവിന്റേത്. ഈ കോച്ചിംഗ് നിരയെയാണ് പന്ത് ചോദ്യം ചെയ്യുന്നത്. ആര്‍ക്കാണ് അന്തിമ തീരുമാനം, ആരാണ് ക്യാപ്റ്റനൊപ്പം തീരുമാനമെടുക്കുന്നത്. ഇക്കാര്യത്തിലൊന്നും ലഖ്‌നൗവില്‍ വ്യക്തതയില്ലെന്നാണ് ഇത് കാണിക്കുന്നത്. പൊള്ളോക്ക് പറഞ്ഞു.
 
മത്സരങ്ങളില്‍ നിന്ന് ടീമിന് ചെറിയ ഇടവേള ആവശ്യമാണെന്നും ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും കളിക്കാര്‍ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് മത്സരശേഷം പന്ത് വ്യക്തമാക്കിയത്. റിഫ്രഷ് ചെയ്യാന്‍ ഒരു ബ്രേയ്ക്ക് ആവശ്യമാണ്. ഉത്തരങ്ങള്‍ ടീമിന്റെ ഉള്ളില്‍ നിന്നാണ് തേടേണ്ടത്. കാര്യങ്ങള്‍ ലളിതമാണ്. ഓരോ താരങ്ങളും ഉത്തരവാദിത്തം ഏറ്റെടുക്കണം. ഒരു യൂണിറ്റെന്ന നിലയില്‍ പൊരുതണം, റിഷഭ് പന്ത് പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സെലക്ടർമാരെ, കാണുന്നില്ലെ: ഐപിഎല്ലിൽ മിന്നൽ പ്രകടനവുമായി ഭുവനേശ്വർ കുമാർ, ഈ കണക്കുകളെ തള്ളാനാകില്ല