1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Rishab Pant Aiden Markram LSG captain Wasim Jaffer IPL

ക്യാപ്റ്റൻസി പന്തിന് പറ്റിയ പണിയല്ല, ആ ഭാരം ഒഴിഞ്ഞാൽ തന്നെ പ്രകടനം മെച്ചപ്പെടുമെന്ന് മുൻ ഇന്ത്യൻ താരം

പന്തിന് പകരം ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ താരം എയ്ഡന്‍ മാര്‍ക്രം ടീമിനെ നയിക്കണമെന്നാണ് ജാഫര്‍ നിര്‍ദേശിക്കുന്നത്.

Rishab Pant, LSG vs RR, IPL News, LSG Captain,Rishab Pant Batting
ഐപിഎല്ലില്‍ ബാറ്ററെന്ന നിലയിലും നായകനെന്ന നിലയിലും മോശം പ്രകടനം തുടരുന്ന റിഷഭ് പന്ത് ലഖ്‌നൗ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഇന്ത്യന്‍ യുവതാരം ക്യാപ്റ്റന്‍സിയുടെ അമിതഭാരം മൂലമുള്ള സമ്മര്‍ദ്ദത്തിലാണെന്നും ഇത് ഒഴിവാക്കിയാല്‍ തന്നെ പന്തില്‍ നിന്ന് മികച്ച ഇന്നിങ്ങ്‌സുകള്‍ സംഭവിക്കുമെന്നും വസീം ജാഫര്‍ പറയുന്നു. പന്തിന് പകരം ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ താരം എയ്ഡന്‍ മാര്‍ക്രം ടീമിനെ നയിക്കണമെന്നാണ് ജാഫര്‍ നിര്‍ദേശിക്കുന്നത്.
 
റിഷഭ് പന്ത് ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ഒരു താരമായി മാത്രം ടീമിലുണ്ടാകണം. അങ്ങനെയെങ്കില്‍ അദ്ദേഹത്തില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ കാണാനാകും. പന്തിനേക്കാളും മികച്ച രീതിയില്‍ എയ്ഡന്‍ മാര്‍ക്രത്തിന് ടീമിനെ നയിക്കാനാകും. സഹതാരങ്ങളില്‍ നിന്ന് മികച്ച പ്രകടനം ഉറപ്പാക്കാന്‍ മാര്‍ക്രത്തിന് സാധിക്കും. എന്നാല്‍ ഇക്കാര്യം പ്രാവര്‍ത്തികമാകുമെന്ന് തോന്നുന്നില്ല. വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 8 മത്സരങ്ങള്‍ ലഖ്‌നൗവിനായി കളിച്ച റിഷഭ് പന്ത് ഈ സീസണില്‍ ഒരു അര്‍ധസെഞ്ചുറിയുള്‍പ്പടെ 189 റണ്‍സാണ് ഇതുവരെ നേടിയത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Shreyas Iyer : എന്നെ കൊണ്ട് സാധിക്കില്ലെന്ന് അവർ പറഞ്ഞു, ഇന്നത് ചെയ്തു കാണിക്കുന്നു : ശ്രേയസ് അയ്യർ