1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. VVS Laxman lauds vaibhav suryavanshi after heroics against zimbabwe

ഓരോ അനുഭവത്തിൽ നിന്നും വൈഭവ് പഠിക്കുന്നു, ഫിറ്റ്നസിൽ കൂടി ശ്രദ്ധ വേണമെന്ന് വി വി എസ് ലക്ഷ്മൺ

India vs Zimbabwe
സിംബാബ്വെയ്‌ക്കെതിരായ ടി20 സീരീസിലെ കൗമാരതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെ പ്രശംസിച്ച് പരിശീലകന്‍ വിവിഎസ് ലക്ഷ്മണ്‍. ഓരോ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് വളരേ വേഗത്തില്‍ പഠിക്കാനുള്ള വൈഭവിന്റെ കഴിവാണ് അവന്റെ മുന്നേറ്റത്തിന്റെ കാരണമെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും താരം തകര്‍ക്കുമെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.  
 
 ഇംഗ്ലണ്ടിലെ നിരാശാജനകമായ പര്യടനത്തിന് ശേഷം മികച്ച തിരിച്ചുവരവാണ് വൈഭവ് നടത്തിയത്. ഇത് അവന്റെ പക്വതയുടെ തെളിവാണ്. ഓരോ അനുഭവങ്ങളില്‍ നിന്നും ഓരോ മത്സരത്തില്‍ നിന്നും അവന്‍ കാര്യങ്ങള്‍ ഗ്രഹിക്കുകയും വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മത്സരങ്ങള്‍ മാത്രമല്ല, പരിശീലന സെഷനുകള്‍ കൂടി അവന്‍ അവലോകനം ചെയ്യുന്നുണ്ട്. ലക്ഷ്മണ്‍ പറയുന്നു.
 
അവസാന ടി20യില്‍ നമ്മള്‍ കണ്ടത് വളരെ പക്വതയാര്‍ന്ന ഇന്നിങ്ങ്‌സാണ്. കാരണം പ്രയാസമേറിയ പിച്ചായിരുന്നു. പന്ത് വന്നത് താഴ്ന്നാണ്. വൈഭവിനെതിരെ അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ വൈഭവ് അവരെയെല്ലാം മികച്ച രീതിയില്‍ നേരിട്ടു.  കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലും വൈഭവ് സമ്മര്‍ദ്ദം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതായും ലക്ഷ്മണ്‍ പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഫിറ്റ്‌നസില്‍ വൈഭവ് ഏറെ മെച്ചപ്പെടുത്താനുണ്ടെന്ന് ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.ALSO READ: സഞ്ജുവിനൊരു നീതി, മറ്റുള്ളവർക്ക് മറ്റൊന്ന്, ഇന്ത്യൻ ടീം സെലക്ഷനിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ശ്രീകാന്ത്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ടെസ്റ്റിൽ തിരിച്ചെത്തി ബുമ്ര, സാരാൻഷ് ജെയ്ൻ പുതുമുഖം, ശ്രീലങ്കക്കെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു