1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Rishab Pant's Misery deepens as LSG Suffer shocking 40 run defeat to RR

Rishab Pant : 27 കോടി വെറും പാഴ്, ഉത്തരവാദിത്തമില്ലാത്ത ബാറ്റിംഗ്, ക്യാപ്റ്റൻസിയിലും ശോകം, നിരാശപ്പെടുത്തി വീണ്ടും റിഷഭ് പന്ത്

Rishab Pant, LSG vs RR, IPL News, LSG Captain,Rishab Pant Batting
സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഋഷഭ് പന്ത് നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 40 റണ്‍സിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം 119 റണ്‍സിന് അവസാനിക്കുകയായിരുന്നു. നായകനായ റിഷഭ് പന്ത് ഉള്‍പ്പടെയുള്ളവരുടെ നിരുത്തരവാദപരമായ ബാറ്റിങ്ങാണ് ലഖ്‌നൗവിന്റെ പരാജയത്തിന് കാരണമായത്.
 
55 റണ്‍സുമായി ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും 22 റണ്‍സുമായി നിക്കോളാസ് പുറാനും മാത്രമാണ് ലഖ്‌നൗ നിരയില്‍ അല്പമെങ്കിലും പോരാട്ടം കാഴ്ചവെച്ചത്. 2025ലെ മെഗാതാരലേലത്തില്‍ 27 കോടി മുടക്കി ലഖ്‌നൗ ടീമിലെത്തിച്ച റിഷഭ് പന്ത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് രണ്ടാം സീസണിലും നടത്തുന്നത്. 2025ലെ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയടക്കം 269 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. 2026ലെ ഐപിഎല്ലില്‍ കളിച്ച 7 മത്സരങ്ങളില്‍ നിന്നായി 147 റണ്‍സാണ് പന്ത് നേടിയിട്ടുള്ളത്. പുറത്താകാതെ നേടിയ 68 റണ്‍സാണ് ഈ ഐപിഎല്ലിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
 
നായകനെന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്തം പന്ത് കാണിക്കുന്നില്ലെന്നും മോശം ഷോട്ട് സെലക്ഷനിലൂടെ ടീമിനെ പ്രതിരോധത്തിലാക്കുകയുമാണ് പന്ത് ചെയ്യുന്നത്. ചെറിയ വിജയലക്ഷ്യം മാത്രമുണ്ടായിട്ടും മത്സരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാതെയുള്ള പന്തിന്റെ സമീപനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Rishabh Pant: 'ഇതിനാണോ 27 കോടി പൊടിച്ചത്'; റിഷഭ് പന്തിന്റെ പ്രകടനത്തിൽ മൂക്കത്ത് കൈവെച്ച് ആരാധകർ