അനുബന്ധ വാര്‍ത്തകള്‍
- Shreyas Iyer : മടങ്ങി വരവിൽ ക്യാപ്റ്റൻസിയും, സൂര്യയ്ക്ക് പകരം ടി20 നായകനായി ശ്രേയസ്, ബിസിസിഐ യോഗത്തിൽ ധാരണയെന്ന് റിപ്പോർട്ട്
- ശ്രേയസിനെ നായകനായി വേണ്ട; കടുപ്പിച്ച് ഗംഭീർ
- ഗൗതം ഗംഭീറിന് ശേഷം ആര് പരിശീലകനാകും, നെഹ്റ വരണമെന്ന് സഞ്ജയ് മഞ്ജരേക്കർ
- എന്താ സായി ഇത്, ഇനി പശയൊട്ടിച്ച് കളിക്കേണ്ടി വരുമോ? , തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റ് വിക്കറ്റിലേക്ക് വലിച്ചെറിഞ്ഞ് സായ് സുദർശൻ
- ഇന്ത്യൻ ടീമിലെ മാറ്റങ്ങൾക്കെല്ലാം കാരണം ദ്രാവിഡ്, പരിശീലന കാലയളവിനെ പുകഴ്ത്തി മുൻതാരം
സായ് സുദർശന് അർഹിച്ച അവസരങ്ങൾ ലഭിച്ചിട്ടില്ല, മൂന്നാം നമ്പറിൽ താരം തന്നെയെന്ന് ഗൗതം ഗംഭീർ
ദേവ്ദത്തിനെ മറികടന്നാകും സായ് പ്ലേയിംഗ് ഇലവനില്‍ കളിക്കുക.
അഫ്ഗാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിന് പകരം സായ് സുദര്‍ശനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന നല്കി ഇന്ത്യന്‍ മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍. സായ് സുദര്ശന് തന്റെ കഴിവ് തെളിയിക്കാന്‍ മതിയായ അവസരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ലെന്നും താരത്തിന് ലോങ് റണ്‍ നല്‍കുമെന്നും ഗംഭീര്‍ സൂചിപ്പിച്ചു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നാം നമ്പറില്‍ കളിച്ച സായ് സുദര്ശന് നിരാശപ്പെടുത്തിയിരുന്നു. 6 മത്സരങ്ങളില്‍ നിന്ന് 27.45 ശരാശരിയില്‍ 302 റണ്‍സാണ് ഇതുവരെ നേടിയത്.
സായ് സുദര്ശന് നിറം മങ്ങിയതോടെ കരുണ്‍ നായര്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവരെ ഇന്ത്യ ഈ സ്ഥാനത്ത് പരീക്ഷിച്ചിരുന്നു. ഐപിഎല്ലില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത സായ് സുദര്‍ശനെ ഏതാനും മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താനാവില്ലെന്ന് ഗംഭീര്‍ പറഞ്ഞു. സായ് സുദര്ശന് അര്‍ഹിച്ച അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അദ്ദേഹം കളിച്ചത് കൂടുതലും ഇംഗ്ലണ്ടിലായിരുന്നു. അവന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നാലോ അഞ്ചോ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു താരത്തെ വിലയിരുത്തിയാല്‍ നമുക്ക് മികച്ചൊരു ടീമിനെ കെട്ടിപടുക്കാനാവില്ല. ഗംഭീര്‍ പറഞ്ഞു.
അതേസമയം ആഭ്യന്തരക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് ദേവ്ദത്ത് പടിക്കല്‍ ദേശീയ ടീമിലെത്തിയിരിക്കുന്നത്.ആഭ്യന്തര ക്രിക്കറ്റില്‍ 6 മത്സരങ്ങളില്‍ നിന്ന് 60.33 ശരാശരിയില്‍ 543 റന്‍സാണ് താരം നേടിയത്. ദേവ്ദത്തിനെ മറികടന്നാകും സായ് പ്ലേയിംഗ് ഇലവനില്‍ കളിക്കുക. ടീമിലെ മൂന്നാം സ്പിന്നര്‍ സ്ഥാനത്തിനായുള്ള മത്സരം മാനവ് സുതറും ഹര്‍ഷ് ദുബെയും തമ്മിലാണ്.
അടുത്ത ലേഖനം