അനുബന്ധ വാര്‍ത്തകള്‍
- പഞ്ചാബ് എടുക്കരുത് എന്ന് മാത്രമാണ് ആഗ്രഹിച്ചത്, ലഖ്നൗ തോറ്റതോടെ റിഷഭ് പന്തിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍
- ഈ ഐപിഎൽ പുതിയൊരു റിഷഭ് പന്തിനെ നിങ്ങൾക്ക് കാണാം, പിന്തുണയുമായി യുവരാജ് സിംഗ്
- ശരിക്കും?, റിഷഭ് പന്താണോ നിങ്ങളുടെ ഓപ്പണർ, ലഖ്നൗ തീരുമാനത്തെ ചോദ്യം ചെയ്ത് കെവിൻ പീറ്റേഴ്സൺ
- അന്ന് രാഹുൽ, ഇന്ന് പന്ത്: ഗ്രൗണ്ടിൽ വെച്ച് ദേഷ്യപ്പെട്ട് ഗോയങ്ക, ഇയാൾക്കെന്താ വയ്യെ, വല്ലാത്ത മുതലാളി തന്നെയെന്ന് സോഷ്യൽ മീഡിയ
- പന്തിനെ കൈവിടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി സഞ്ജീവ് ഗോയങ്ക
LSG vs RR : സ്കൂൾ വിട്ടത് പോലെ എൽഎസ്ജി, പൂജ്യത്തിന് പുറത്തായത് 4 പേർ, രാജസ്ഥാന് ഗംഭീരവിജയം
രാജസ്ഥാന് മുന്‍നിരയെ തുടക്കത്തിലെ പുറത്താക്കിയ ലഖ്നൗവിനായിരുന്നു വിജയസാധ്യത അധികവും.
ഐപിഎല്ലില്‍ ലഖ്നൗവിനെതിരായ ലോ സ്കോര്‍ മത്സരത്തില്‍ 40 റണ്‍സിന്റെ വിജയം സ്വന്തമാക്കി ലഖ്നൗ. രാജസ്ഥാന് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്നൗവിന് വെറും 119 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങിനെ തകര്‍ത്ത ജോഫ്ര ആര്‍ച്ചറാണ് ലഖ്നൗവില്‍ നിന്ന് കളി തിരിച്ചുപിടിച്ചത്.
രാജസ്ഥാന് മുന്‍നിരയെ തുടക്കത്തിലെ പുറത്താക്കിയ ലഖ്നൗവിനായിരുന്നു വിജയസാധ്യത അധികവും. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ തുടക്കത്തിലെ പതറി. ആദ്യ ഓവറുകളില്‍ വെറും 11 റണ്‍സില്‍ നില്‍ക്കെ 3 ബാറ്റര്‍മാരെയാണ് ലഖ്നൗവിന് നഷ്ടമായത്. ആയുഷ് ബദോനി,റിഷഭ് പന്ത്, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ റണ്‍സൊന്നും നേടാതെ മടങ്ങിയപ്പോള്‍ നിക്കോളാസ് പുറാന്, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. 41 പന്തില്‍ 55 റണ്‍സുമായി മാര്‍ഷ് പൊരുതിയെങ്കിലും 22 റണ്‍സെടുത്ത നിക്കോളാസ് പുറാന് മാത്രമാണ് താരത്തിന് പിന്തുണ നല്‍കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിലെ തന്നെ ഓപ്പണര്‍മാരായ വൈഭവ് സൂര്യവന്‍ഷി, യശ്വസി ജയ്സ്വാള്‍ എന്നിവരെ നഷ്ടമായിരുന്നു. ധ്രുവ് ജുറെല്‍ കൂടി പുറത്തായതോടെ ടീം സ്കോര്‍ 32-3 എന്ന നിലയിലായി. തുടര്‍ന്ന് റിയാന്‍ പരാഗ്- ഹെറ്റ്മെയര്‍ സഖ്യമാണ് ടീം സ്കോര്‍ 60 കടത്തിയത്. മധ്യനിരയില്‍ 29 പന്തില്‍ 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് രാജസ്ഥാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.