1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jacques kallis named greatest Men's cricketer 21st century by ESPN cricinfo jury

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച താരം ആര്?, സച്ചിനും കോലിയുമെല്ലാം പിന്നിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കൻ താരം

25 ക്രിക്കറ്റ് വിദഗ്ധരും മുന്‍ താരങ്ങളും ഉള്‍പ്പെട്ട ജൂറിയാണ് പട്ടിക തയ്യാറാക്കിയത്.

Jacques kallis, Sachin Tendulkar, ESPN Cricinfo, Greatest cricketer 21st century
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ(2000- 2025) ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്. 25 ക്രിക്കറ്റ് വിദഗ്ധരും മുന്‍ താരങ്ങളും ഉള്‍പ്പെട്ട ജൂറിയാണ് പട്ടിക തയ്യാറാക്കിയത്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി, പാകിസ്ഥാന്‍ ഇതിഹാസതാരം വസീം അക്രം എന്നിവരും ജൂറിയില്‍ ഭാഗമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ഒന്നാമതെത്തിയപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രണ്ടാം സ്ഥാനവും വിരാട് കോലി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
 
ബാറ്റിംഗിനൊപ്പം ബൗളിംഗിലും ഫീല്‍ഡിംഗിലും നല്‍കിയിട്ടുള്ള അതുല്യമായ സംഭാവനകളാണ് കാലിസിനെ ലിസ്റ്റില്‍ ഒന്നാമനാക്കിയത്. അതേസമയം 24 വര്‍ഷം നീണ്ട കരിയറില്‍ ഉടനീളം പുലര്‍ത്തിയ സ്ഥിരതയാണ് സച്ചിനെ രണ്ടാമതെത്തിച്ചത്. ഏകദിന ഫോര്‍മാറ്റിലെ ആധിപത്യമാണ് കോലിയ്ക്ക് തുണയായത്. 3 ഫോര്‍മാറ്റിലെയും പ്രകടനങ്ങളെ കണക്കിലെടുത്താണ് പട്ടിക. ടി20 ക്രിക്കറ്റിലെ മികച്ച താരമായി എബി ഡിവില്ലിയേഴ്‌സിനെയും തിരെഞ്ഞെടുത്തു. ജസ്പ്രീത് ബുമ്രയാണ് ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളര്‍. മികച്ച 25 താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും 7 താരങ്ങളാണ് ഇടം നേടിയത്. എന്നാല്‍ ലിസ്റ്റില്‍ രോഹിത് ശര്‍മ ഇല്ലാത്തത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പുകളിലെയും ടി20 ഫോര്‍മാറ്റിലെയും പ്രകടനം പരിഗണിക്കുമ്പോള്‍ രോഹിത് ലിസ്റ്റില്‍ വരേണ്ടതായിരുന്നുവെന്നാണ് ആരാധകരുടെ വാദം.
 
ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ പുറത്തുവിട്ട ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച 25 താരങ്ങള്‍ ഇവര്‍
 
ജാക്വസ് കാലിസ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, റിക്കി പോണ്ടിംഗ്, എ ബി ഡിവില്ലിയേഴ്‌സ്, കുമാര്‍ സംഗക്കാര, ഡെയ്ല്‍ സ്റ്റെയ്ന്‍, ജോ റൂട്ട്, ആദം ഗില്‍ക്രിസ്റ്റ്, രാഹുല്‍ ദ്രാവിഡ്, എം എസ് ധോനി, ജസ്പ്രീത് ബുമ്ര, കെയ്ന്‍ വില്യംസണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് ഗെയ്ല്‍, പാറ്റ് കമ്മിന്‍സ്, മഹേള ജയവര്‍ധനെ, വിരേന്ദര്‍ സെവാഗ്, കെവിന്‍ പീറ്റേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ആര്‍ അശ്വിന്‍
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പോവുന്നത് ഹാർദ്ദിക് മാത്രമല്ല, ഒരു സീനിയർ താരവും പുറത്തേക്ക്, നായകസ്ഥാനത്തേക്ക് ബുമ്രയ്ക്കൊപ്പം തിലകും പരിഗണനയിൽ