1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. West Bengal Exit Poll 2026

പശ്ചിമ ബംഗാളിൽ മമതയ്ക്കു അടിതെറ്റിയേക്കുമെന്ന് എക്‌സിറ്റ് പോൾ

പ്രജ പോൾ ബിജെപിക്ക് 178-208 സീറ്റുകളും തൃണമൂലിനു 85-110 സീറ്റുകളും പ്രവചിക്കുന്നു

West Bengal Exit Poll 2026
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയേക്കുമെന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനു അടിതെറ്റിയേക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. 
 
ചാണക്യ സ്ട്രാറ്റജീസ് എക്‌സിറ്റ് പോൾ ബിജെപിക്കു 150-160 സീറ്റുകൾ പ്രവചിക്കുന്നു. തൃണമൂൽ കോൺഗ്രസ് 130-140 വരെ സീറ്റുകൾ നേടാം. മറ്റുള്ളവർക്കു ആറ് മുതൽ 10 സീറ്റുകൾ വരെ. 
 
പ്രജ പോൾ ബിജെപിക്ക് 178-208 സീറ്റുകളും തൃണമൂലിനു 85-110 സീറ്റുകളും പ്രവചിക്കുന്നു. പോൾ ഡയറി എക്‌സിറ്റ് പോൾ ബിജെപിക്ക് 142-171 സീറ്റുകളും തൃണമൂലിനു 99-127 സീറ്റുകളും പ്രവചിക്കുന്നു. പി-മാർക്യു ബിജെപിക്ക് 150-175 സീറ്റുകൾ കിട്ടിയേക്കുമെന്നും തൃണമൂൽ 118-138 സീറ്റുകളിൽ ഒതുങ്ങുമെന്നും പ്രവചിക്കുന്നു. 
About Writer
WEBDUNIA
അടുത്ത ലേഖനം
യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ