അനുബന്ധ വാര്‍ത്തകള്‍
- Ishan Kishan : വിസിൽ അടിച്ച് കഴിഞ്ഞെങ്കിൽ വീട്ടിൽ പോടാ.. ചെന്നൈ ആരാധകരെ പരിഹസിച്ച് ഇഷാൻ കിഷൻ
- ഇങ്ങനെയാണ് കളിക്കുന്നതെങ്കിൽ ടോപ് 4 അർഹിക്കുന്നില്ല, രാജസ്ഥാൻ താരങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് റിയാൻ പരാഗ്
- RCB vs PBKS : തോറ്റാൽ പഞ്ചാബ് പുറത്ത്, ജയിച്ചാൽ ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിർണായകദിനം
- KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത
- തോറ്റാൽ പ്ലേ ഓഫ് സാധ്യതകൾ വെള്ളത്തിലാവും, കൊൽക്കത്തയെ നേരിടുമ്പോൾ ആർസിബിക്ക് ചങ്കിടിപ്പ്
അമേരിക്കൻ ടെക് മേഖലയിൽ കൂട്ട പിരിച്ചുവിടൽ: H-1B വിസയിലുള്ള ഇന്ത്യൻ ടെക്കികൾ പ്രതിസന്ധിയിൽ
2026-ല്‍ ഇതുവരെ 144 ടെക് കമ്പനികളില്‍ നിന്നായി 1,10,000-ലധികം ജീവനക്കാര്‍ ജോലി നഷ്ടമായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം H-1B വിസക്കാരായ ഇന്ത്യക്കാരാണ്.
വര്‍ഷങ്ങളായി യുഎസിലെ മുന്‍നിര ടെക് കമ്പനികളുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യക്കാരായ ടെക്കികളാണ്. അമേരിക്കയില്‍ വമ്പന്‍ ശമ്പളവും വാങ്ങി അവിടെ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ ഇന്ത്യക്കാര്‍ ഏറെയാണ്. എന്നാല്‍ എ ഐ വിപ്ലവത്തോടെ യുഎസ് ടെക് കമ്പനികളെല്ലാം ഇന്ന് കൂട്ടപിരിച്ചുവിടലിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേല്‍ക്കുന്നത് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കാണ്.
2026-ല്‍ ഇതുവരെ 144 ടെക് കമ്പനികളില്‍ നിന്നായി 1,10,000-ലധികം ജീവനക്കാര്‍ ജോലി നഷ്ടമായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം H-1B വിസക്കാരായ ഇന്ത്യക്കാരാണ്. മെറ്റ, ആമസോണ്‍, ലിങ്ക്ഡ് ഇന്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍,ഓറക്കിള്‍ തുടങ്ങിയ ടെക് ഭീമന്മാരെല്ലാം ജീവനക്കാരെ കൂട്ടമായാണ് പിരിച്ചുവിടുന്നത്.
H-1B വിസ നഷ്ടപ്പെടുന്ന ഒരു ജീവനക്കാരന് വെറും 60 ദിവസം മാത്രമേ പുതിയ ജോലി കണ്ടെത്താന്‍ സമയം ലഭിക്കൂ. ഗൃഹ വായ്പ, കുട്ടികളുടെ വിദ്യാഭ്യാസം, ഗ്രീന്‍ കാര്‍ഡ് കാത്തിരിപ്പ് ഇതെല്ലാം നിലവിലെ ജോലിയെ ആശ്രയിച്ചുകൊണ്ടാണ് പോകുന്നത് എന്നതാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നത്. 60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്താനായില്ലെങ്കില്‍ രാജ്യം വിടേണ്ടിവരുമെന്നത് വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്.
ഒരു കാലത്ത് ദുഷ്കരഘട്ടത്തില്‍ B-1/B-2 ടൂറിസ്റ്റ് വിസയിലേക്ക് മാറി കൂടുതല്‍ സമയം നേടാമായിരുന്നു. ഇപ്പോള്‍ അതിനും നിയന്ത്രണം വന്നതോടെ കാനഡ, ഓസ്ട്രേലിയ എന്നിവയാണ് ബദല്‍ ലക്ഷ്യങ്ങളായി ഇന്ത്യന്‍ ടെക് പ്രൊഫഷണലുകള്‍ പരിഗണിക്കുന്നത്. ഈ വര്‍ഷം മാത്രം 144 ടെക് കമ്പനികളിലായി 1.1 ലക്ഷത്തിലധികം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ഇത് വലിയ മാനസിക സമ്മര്‍ദ്ദമാണ് ടെക്കികള്‍ക്ക് നല്‍കുന്നത്.കര്‍ശനമായ വിസ നിയമം കാരണം കരിയര്‍ ബ്രേയ്ക്ക് എടുക്കാനോ എളുപ്പത്തില്‍ ജോലി മാറാനോ പറ്റാത്ത സാഹചര്യമാണുള്ളത്. എ ഐ ഓട്ടോമേഷന്‍ വ്യാപിക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നാണ് ബിസിനസ് നിരീക്ഷകര്‍ പ്രവചിക്കുന്നത്.