1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Sensex crash 1100 points market downturn

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

Sensex
തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തില്‍ ഓഹരിവിപണിയില്‍ കനത്ത തിരിച്ചടി. സെന്‍സെക്‌സ് 1,100 പോയന്റ് ഇടിഞ്ഞ് 76,226 പോയന്റ് നിലവാരത്തിലെത്തി. നിഫ്റ്റി 314 പോയന്റ് നഷ്ടത്തില്‍ 23,862 നിലയിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തില്‍ 6 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്ധന, സ്വര്‍ണ ഉപഭോഗം കുറയ്ക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതും ആശങ്കയ്ക്ക് കാരണമായി.
 
 സെന്‍സെക്‌സില്‍ ഒരു ശതമാനത്തിലധികം നഷ്ടമാണുണ്ടായത്. നിഫ്റ്റി മിഡ് ക്യാപ്പ് 100, നിഫ്റ്റി സ്‌മോള്‍ ക്യാപ്പ് 100 സൂചികകളിലും ഒരു ശതമാനം ഇടുവുണ്ടായി. ബിഎസ്ഇ മൊത്തം വിപണി മൂല്യം 467 ലക്ഷം കോടിയായി കുറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്, ജ്വല്ലറി മേഖലകളാണ് പ്രധാനമായും ബാധിക്കപ്പെട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ ഫലം കാണാത്തതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കേരള മുഖ്യമന്ത്രി കെ സി തന്നെ, പ്രഖ്യാപനം ക്ലൈമാക്സിലോട്ട് അടുക്കുന്നു, നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്