പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി
ബെംഗളുരുവില്‍ ബിജെപി സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയനേട്ടങ്ങള്‍ക്കായി സഖ്യകകക്ഷികളെ വഞ്ചിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ സംഭവവികാസങ്ങളെ ചൂണ്ടിക്കാണിച്ചാണ് പ്രധാനമന്ത്രിയുടെ പരിഹാസം. വര്‍ഷങ്ങളായി ഡിഎംകെയുടെ പിന്തുണയിലാണ് കോണ്‍ഗ്രസ് അവിടെ മത്സരിച്ചത്. എന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയപ്പോള്‍ അവര്‍ ഡിഎംകെയെ പിറകില്‍ നിന്ന് കുത്തിയെന്ന് മോദി പറഞ്ഞു. ബെംഗളുരുവില്‍ ബിജെപി സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എന്‍ഡിഎ ഭൂരിപക്ഷം നേടി സര്‍ക്കാരുണ്ടാക്കുന്ന കാലം വിദൂരമല്ല. ഒരു എംഎല്‍എ മാത്രമായിരുന്ന സ്ഥാനത്ത് ഇന്ന് കേരളത്തില്‍ 3 എംഎല്‍എമാര്‍ കേരളത്തിലുണ്ടെന്നും എന്തുകൊണ്ടാണ് നിയമസഭാ തിരെഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാത്തതെന്നും മോദി ചോദിച്ചു. ഛത്തിസ്ഗഡ്, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളിലെല്ലാം സ്വന്തം നേതാക്കളെ കൊണ്‍ഗ്രസ് വഞ്ചിച്ചെന്നും കര്‍ണാടകയില്‍ പാര്‍ട്ടിയിലെ ആഭ്യന്തര പോരാട്ടങ്ങള്‍ കാരണം മികച്ച ഭരണം കാഴ്ചവെയ്ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും മോദി പറഞ്ഞു. ഭരണത്തിന് അജണ്ടകള്‍ ഇല്ലാത്തത് കാരണം കോണ്‍ഗ്രസിനിപ്പോള്‍ ജനങ്ങള്‍ വഞ്ചിക്കാന്‍ മാത്രമെ അറിയുകയുള്ളുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.