1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Legislative Assembly Elections Exit Poll 2026 Live Updates

Legislative Assembly Elections Exit Poll 2026 Live Updates: ബംഗാളിൽ മമതയ്ക്കു അടിതെറ്റും, തമിഴ്‌നാട്ടിൽ ഡിഎംകെ, കേരളത്തിൽ യുഡിഎഫ്; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

Exit Poll 2026 Live Updates: യുഡിഎഫ് 70 മുതൽ 75 സീറ്റുകൾ വരെ നേടി കേരളത്തിൽ ഭരണം പിടിക്കുമെന്ന് മാട്രിസ് എക്‌സിറ്റ് പോൾ

Exit Poll 2026, Legislative Assembly Elections Exit Poll 2026 Live Updates, Assembly Election 2026 Exit Poll, Kerala Election Exit Poll, West Bengal Election Exit Poll, എക്‌സിറ്റ് പോൾ, നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങൾ, കേരളം എക്‌സിറ്റ് പോൾ
Legislative Assembly Election 2026 Exit Poll

Legislative Assembly Elections Exit Poll 2026 Live Updates: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 
 
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എക്‌സിറ്റ് പോൾ 
 
യുഡിഎഫ് 70 മുതൽ 75 സീറ്റുകൾ വരെ നേടി കേരളത്തിൽ ഭരണം പിടിക്കുമെന്ന് മാട്രിസ് എക്‌സിറ്റ് പോൾ. 60 മുതൽ 65 വരെ സീറ്റുകളാണ് എൽഡിഎഫിനു പ്രവചിക്കുന്നത്. 
 
ആക്‌സിസ് മൈ ഇന്ത്യയും യുഡിഎഫ് തിരിച്ചുവരവ് പ്രവചിക്കുന്നു. 75 മുതൽ 85 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും എൽഡിഎഫിനു 55 മുതൽ 65 സീറ്റുകൾ വരെ ലഭിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപിക്കു മൂന്ന് സീറ്റുകൾ വരെ. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 33 ശതമാനം പേർ പിണറായി വിജയനെ പിന്തുണയ്ക്കുന്നു. വി.ഡി.സതീശനു 21 ശതമാനം പിന്തുണ.

പി-മാർക്യു എക്‌സിറ്റ് പോൾ പ്രകാരം യുഡിഎഫിനു 72 മുതൽ 79 സീറ്റുകൾ വരെ. എൽഡിഎഫിനു 62 മുതൽ 69 സീറ്റുകൾ വരെ. ബിജെപിക്കു സാധ്യത മൂന്ന് സീറ്റിൽ

പീപ്പിൾ പൾസ് എക്‌സിറ്റ് പോളിൽ യുഡിഎഫിനു 75 മുതൽ 85 സീറ്റുകൾ വരെ പ്രവചിക്കുന്നു. എൽഡിഎഫിനു 55 മുതൽ 65 സീറ്റുകൾ വരെ. എൻഡിഎ മൂന്ന് സീറ്റുകൾ. 
 
സട്ട ബസാർ സർവേ പ്രകാരം എൽഡിഎഫിനു 56-66 സീറ്റുകൾ. യുഡിഎഫിനു 78-85 സീറ്റുകൾ. എൻഡിഎയ്ക്കു 2-3 സീറ്റുകളിൽ സാധ്യത.

ബംഗാളിൽ മമതയ്ക്കു അടിതെറ്റും ! 
 
പശ്ചിമ ബംഗാളിൽ ബിജെപി ഭരണം പിടിക്കുമെന്ന് പി-മാർക്യു എക്‌സിറ്റ് പോൾ. 150 മുതൽ 175 സീറ്റുകൾ വരെ ബിജെപിക്കു പ്രവചിക്കുന്നു. തൃണമൂൽ കോൺഗ്രസിനു 118-138 സീറ്റുകൾ. ആറ് സീറ്റുകൾ വരെ സിപിഎം അടക്കമുള്ള മറ്റുള്ള കക്ഷികൾക്കു കിട്ടാനും സാധ്യത. 

തമിഴ്‌നാട്ടിൽ ഡിഎംകെ
 
പ്രജ പോൾ എക്‌സിറ്റ് പോൾ പ്രകാരം ഡിഎംകെ 148 മുതൽ 168 സീറ്റുകൾ വരെ നേടി അധികാരത്തിൽ തുടരും. അണ്ണാ ഡിഎംകെ 61-81 സീറ്റുകൾ നേടിയേക്കാം. വിജയ് നയിക്കുന്ന ടിവികെയ്ക്ക് ഒന്ന് മുതൽ ഒൻപത് സീറ്റുകൾ വരെ. 
 
പി-മാർക്യു എക്‌സിറ്റ് പോൾ ഡിഎംകെയ്ക്ക് 125 മുതൽ 145 സീറ്റുകൾ വരെ പ്രവചിക്കുന്നു. അണ്ണാ ഡിഎംകെയ്ക്ക് 65 മുതൽ 85 സീറ്റുകൾ വരെ. ടിവികെ 16 മുതൽ 26 സീറ്റുകൾ വരെ നേടിയേക്കാം.
 
About Writer
WEBDUNIA