വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി
രാജ്ഭവന്റെ നിർദേശപ്രകാരം ആണ് സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതെന്ന് സതീശൻ പറഞ്ഞു
സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി പാടിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. തനിക്ക് അറിയില്ലായിരുന്നെന്നും എഴുന്നേറ്റ് നിന്നപ്പോൾ ആണ് വന്ദേമാതരം ആണെന്ന് അറിഞ്ഞതെന്നും സതീശൻ പറഞ്ഞു.
രാജ്ഭവന്റെ നിർദേശപ്രകാരം ആണ് സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതെന്ന് സതീശൻ പറഞ്ഞു. ' ഞങ്ങൾക്ക് അറിയില്ലായിരുന്നു വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന്. അത് രാജ്ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ്. ഞാനും നിൽക്കുമ്പോഴാണ് കേൾക്കുന്നത്. അതിന്റെ ഇടയിൽചെന്ന് തടസപ്പെടുത്താൻ പറ്റുമോ. അവസാനം ഇത് പാടുമെന്ന് അറിയില്ലായിരുന്നു. ദേശീയഗാനമാണ് പൊതുവെ പാടുന്നത്,' സതീശൻ പറഞ്ഞു.