റിപ്പോർട്ടിൽ ചോദ്യങ്ങൾക്കുള്ള ഉത്തരം മതി, നേതാക്കളെ പഴിചാരണ്ട, കീഴ്ഘടകങ്ങൾക്ക് സിപിഎം നിർദേശം
തിരെഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതാക്കളെ പഴിച്ചുള്ള തീര്‍പ്പിലേക്ക് പാര്‍ട്ടിഘടകങ്ങള്‍ എത്തേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. ഏരിയ കമ്മിറ്റികള്‍ തയ്യാറാക്കേണ്ട റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടത് എന്നതിനെ പറ്റിയുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയാകണം കീഴ്ഘടകങ്ങളില്‍ നടക്കേണ്ടതെന്നതാണ് നിര്‍ദേശം.
നേതാക്കളുടെ സമീപനം, ഭാഷ, സ്വജനപക്ഷപാതം എന്നിങ്ങനെ ജില്ലാകമ്മിറ്റികളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒന്നും ഏരിയ കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടില്‍ വേണ്ട എന്നതാണ് സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശം. ഏരിയറിപ്പോര്‍ട്ടിനായി 34 ചോദ്യങ്ങളാണ് സംസ്ഥാന നേതൃത്വം നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ട് ഇതിന്റെ അടിസ്ഥാനത്തിലാകണം തയ്യാറാക്കേണ്ടത്.