1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Norway journalist helle lyng instagram facebook suspended after attempting to ask question to Narendramodi

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

Norway Journalist, Helle Lyng, Instagram account, Narendramodi
നോര്‍വെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യം ചോദിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ശ്രദ്ധേയയായ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ല ലിങ്ങിന്റെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു. ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ കടുത്തതിനെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ പൂട്ടിയതെന്ന് ഹെല്ല സമൂഹമാധ്യമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു.
 
 ദിവസം മുഴുവന്‍ തനിക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നും ഹെല്ല ലിങ് പറയുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനായി നല്‍കേണ്ട ചെറിയ വിലയാണിതെന്നും പക്ഷേ ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും എക്‌സില്‍ ഹെല്ല കുറിച്ചു.  സസ്‌പെന്‍ഷന്‍ നോട്ടീസിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച ഹെല്ല ഇന്ത്യയ്ക്കാര്‍ക്ക് എത്രയും വേഗത്തില്‍ മറുപടി നല്‍കാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ പ്രതികരണങ്ങള്‍ വൈകുമെന്നും വ്യക്തമാക്കി. തന്റെ അക്കൗണ്ടുകള്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മെറ്റയെ ടാഗ് ചെയ്തുകൊണ്ട് ഹെല്ല കുറിച്ചു.
 
നോര്‍വെ പ്രധാനമന്ത്രിക്കൊപ്പമുള്ള സംയുക്ത മാധ്യമ ഇടപെടലിനിടെ നരേന്ദ്രമോദിയോട് ചോദ്യം ചോദിക്കാന്‍ ശ്രമിച്ചതോടെയാണ് ഹെല്ല വിവാദങ്ങളില്‍ പെട്ടത്. ഹെല്ലയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മോദി മുറി വിട്ട് ഇറങ്ങിയിരുന്നു. ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ നോര്‍വെ ഒന്നാം സ്ഥാനത്തും ഇന്ത്യ 157മത്തെ സ്ഥാനത്തുമാണ്. ഓസ്ലോ ആസ്ഥാനമായ ഡഗ്‌സാവിസന്‍ പത്രത്തിലാണ് ഹെല്ല ജോലി ചെയ്യുന്നത്.
 
ഹെല്ലക്കെതിരെ ചൈനീസ് പ്രോക്‌സി, വിദേശ ചാര തുടങ്ങിയ ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.  വിമര്‍ശനങ്ങള്‍ കടുത്തതോടെയാണ് ഹെല്ലയുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. അതേസമയം വിവാദങ്ങളെ തുടര്‍ന്ന് ഹെല്ലയുടെ ഫോളോവേഴ്‌സില്‍ വലിയ വര്‍ധനവുണ്ടായി. തിങ്കളാഴ്ച 800ല്‍ താഴെ മാത്രം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന എക്‌സ് അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം 45,000 കടന്നു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മിൽമ പാൽ വില 4 രൂപ വർദ്ധിപ്പിച്ചു, ജൂൺ 1 മുതൽ പ്രാബല്യത്തിൽ