ബംഗാളിലെ ജാദവ്പുർ സർവകലാശാലയിൽ എസ്.എഫ്.ഐയ്ക്കു വൻ വിജയം; തൃണമൂൽ, ബിജെപി വിദ്യാർഥി യൂണിയനുകൾ അപ്രസക്തം
എഞ്ചിനീയറിങ്, ആർട്‌സ്, സയൻസ് എന്നീ ഡിപ്പാർട്ട്‌മെന്റുകളിലെ ഐസിസിയിലേക്കാണ് വോട്ടെടുപ്പ് നടന്നത്
SFI - West Bengal
പശ്ചിമ ബംഗാളിലെ ജാദവ്പുർ സർവകലാശാലയിൽ വൻ മുന്നേറ്റം നടത്തി എസ്.എഫ്.ഐ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിയിലേക്കു (ICC) നടന്ന തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ഇടത് വിദ്യാർഥി സംഘടനകൾക്കു ജയം.
എഞ്ചിനീയറിങ്, ആർട്‌സ്, സയൻസ് എന്നീ ഡിപ്പാർട്ട്‌മെന്റുകളിലെ ഐസിസിയിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മൂന്നിടത്തും ഇടത് വിദ്യാർഥി സംഘടനകളുടെ സ്ഥാനാർഥികൾ ജയിച്ചു. തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ തൃണമൂൽ ഛാത്ര പരിഷത്തിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ബിജെപിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പി. സ്ഥാനാർഥികൾ നോട്ടയേക്കാൾ പിന്നിലേക്ക് തള്ളപ്പെടുകയും ചെയ്തു.