അനുബന്ധ വാര്‍ത്തകള്‍
- Legislative Assembly Elections Exit Poll 2026 Live Updates: ബംഗാളിൽ മമതയ്ക്കു അടിതെറ്റും, തമിഴ്‌നാട്ടിൽ ഡിഎംകെ, കേരളത്തിൽ യുഡിഎഫ്; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
- അടുത്തമാസം മുതൽ ഗ്യാസ് ബുക്കിങ്ങിൽ വമ്പൻ മാറ്റങ്ങൾ, പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
- ഏറ്റവും കൂടുതല്‍ സൈനിക ചിലവുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ; ചൈന രണ്ടാം സ്ഥാനത്ത്
- ബംഗാളിലെ ജാദവ്പുർ സർവകലാശാലയിൽ എസ്.എഫ്.ഐയ്ക്കു വൻ വിജയം; തൃണമൂൽ, ബിജെപി വിദ്യാർഥി യൂണിയനുകൾ അപ്രസക്തം
- ഇന്ത്യയിലെ 10 നഗരങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്
Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ സ്റ്റാലിൻ തുടരും, വിജയ് നിർണായക ശക്തി; എക്‌സിറ്റ് പോൾ ഫലങ്ങൾ
ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ അത്ഭുതപ്പെടുത്തുന്നതാണ്
Tamil Nadu Exit Poll: തമിഴ്‌നാട് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെ നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോൾ. ഡിഎംകെയ്ക്കു ഭരണത്തുടർച്ച ലഭിക്കുമ്പോൾ വിജയ് നയിക്കുന്ന ടിവികെ പാർട്ടി നിർണായക ശക്തിയായ മാറിയേക്കുമെന്നും എക്‌സിറ്റ് പോൾ.
ചാണക്യ സ്റ്റാറ്റർജീസ് എക്‌സിറ്റ് പോൾ 145-160 സീറ്റുകളാണ് ഡിഎംകെയ്ക്ക് പ്രവചിക്കുന്നത്. അണ്ണാ ഡിഎംകെയ്ക്ക് 50-65 സീറ്റുകൾ. ടിവികെ 18 മുതൽ 26 വരെ സീറ്റുകൾ നേടിയേക്കാം. പ്രജ പോൾ എക്‌സിറ്റ് പോൾ 148-168 സീറ്റുകളുമായി ഡിഎംകെ വീണ്ടും ഭരണത്തിലെത്തുമെന്ന് പ്രവചിക്കുന്നു. അണ്ണാ ഡിഎംകെയ്ക്ക് 61-81 സീറ്റുകൾ. ടിവികെ ഒന്ന് മുതൽ ഒൻപത് വരെ.
ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ അത്ഭുതപ്പെടുത്തുന്നതാണ്. 98-120 സീറ്റുമായി ടിവികെ അടക്കമുള്ള മറ്റുള്ളവർ നേട്ടമുണ്ടാക്കുമെന്ന വിചിത്ര കണക്കാണ് ഇവർ അവതരിപ്പിച്ചിരിക്കുന്നത്. 92-110 സീറ്റുകൾ ഡിഎംകെയ്ക്കും 22-23 സീറ്റുകൾ അണ്ണാ ഡിഎംകെയ്ക്കും. എൻഡിടിവി 128 സീറ്റുകളുമായി ഡിഎംകെ അധികാരത്തിലെത്തുമെന്നും 86 സീറ്റുകൾ അണ്ണാ ഡിഎംകെ നേടുമെന്നും പറയുന്നു. ടിവികെയ്ക്ക് പരമാവധി 17 സീറ്റുകൾ വരെ.