ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം
കോൺഗ്രസ് ദീർഘകാലമായി കൈവശം വയ്ക്കുന്ന വകുപ്പുകളാണ് ഇപ്പോൾ ലീഗിനു കൊടുത്തിരിക്കുന്നത്
മുസ്ലിം ലീഗിനു വഴങ്ങി മുഖ്യമന്ത്രി വി.ഡി.സതീശൻ. കോൺഗ്രസ് കൈവശം വെച്ചിരുന്ന സുപ്രധാന വകുപ്പുകൾ ലീഗിനു കൈമാറി. ഇതേ തുടർന്ന് കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകൾ ലീഗിനു കൊടുത്തതിലാണ് കോൺഗ്രസിനുള്ളിൽ അതൃപ്തി.
കോൺഗ്രസ് ദീർഘകാലമായി കൈവശം വയ്ക്കുന്ന വകുപ്പുകളാണ് ഇപ്പോൾ ലീഗിനു കൊടുത്തിരിക്കുന്നത്. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണ് മുസ്ലിം ലീഗിനു സുപ്രധാന വകുപ്പുകൾ നൽകിയതെന്നാണ് കോൺഗ്രസിന്റെ വിമർശനം.
ഫിഷറീസ് വകുപ്പ് ലീഗിനു കൈമാറിയതിൽ ലത്തീൻ സഭയ്ക്കു അതൃപ്തിയുണ്ട്. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ ലത്തീൻ സഭ അറിയിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തതോടെയാണ് ഫിഷറസ് വകുപ്പ് നൽകാൻ തീരുമാനമായത്.