1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. People are frustrated CJP proves that, oppurtunity for Opposition says Shashi Tharoor

കോക്രോച്ച് പാർട്ടി തെളിയിക്കുന്നത് യുവാക്കളുടെ നിരാശ, പ്രതിപക്ഷത്തിന് മുന്നിൽ വലിയ അവസരമെന്ന് ശശി തരൂർ

നിലവിലെ തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും പൂര്‍ണ്ണ ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍ തന്നെയാണെന്നും തരൂര്‍ അഭിമുഖത്തില്‍ അടിവരയിട്ടു പറഞ്ഞു.

Shashi Tharoor, BJP, CJP, Cockroach Janata Party, Indian Politics, India News
സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ പരിഹാസ രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (CJP) രാജ്യത്തെ യുവജനങ്ങള്‍ക്ക് ഭരണകൂടത്തോടുള്ള കടുത്ത അതൃപ്തിയുടെയും നിരാശയുടെയും തെളിവാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ദി ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ വിഷയത്തില്‍ തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. സിജെപിയുടെ പെട്ടെന്നുള്ള വളര്‍ച്ച പ്രതിപക്ഷ കക്ഷികള്‍ക്ക് മുന്നില്‍ ജനകീയ അടിത്തറ വികസിപ്പിക്കാനുള്ള വലിയൊരു അവസരമാണ് തുറന്നുനല്‍കിയിരിക്കുന്നതെന്നും, ഈ അവസരം പ്രതിപക്ഷം കൃത്യമായി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
ഭരണകൂട വിരുദ്ധ വികാരത്തിന്റെ പ്രതിഫലനം
 
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ രൂപംകൊണ്ട കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഇന്‍സ്റ്റാഗ്രാമില്‍ വെറും അഞ്ച് ദിവസം കൊണ്ട് 1.5 കോടിയിലധികം (15 Million) ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ഇത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഔദ്യോഗിക പേജുകളെക്കാള്‍ കൂടുതലാണ്.
 
'ഇതൊരു സ്വാഭാവിക പ്രതികരണമാണ്. ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത നിരാശയും അതൃപ്തിയുമാണ് ഇതിലൂടെ പുറത്തുവരുന്നത്. ജനാധിപത്യത്തില്‍ ഇത്തരം പരിഹാസങ്ങളും ആക്ഷേപഹാസ്യങ്ങളും പ്രതിഷേധ പ്രകടനങ്ങളും അനിവാര്യമാണ്. യുവാക്കള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണിത്,' ശശി തരൂര്‍ വ്യക്തമാക്കി. അഡ്മിഷന്‍ പരീക്ഷാ ക്രമക്കേടുകള്‍ (NEET വിവാദം പോലുള്ളവ) കാരണം മാനസിക സമ്മര്‍ദ്ദത്തിലായ യുവതലമുറയുടെ യഥാര്‍ത്ഥ അവസ്ഥയാണ് ഈ ട്രെന്‍ഡിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അക്കൗണ്ട് പൂട്ടിയ നടപടി ജനാധിപത്യ വിരുദ്ധം
 
അതേസമയം ദേശീയ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് (X) അക്കൗണ്ട് ഇന്ത്യയില്‍ റദ്ദാക്കിയ നടപടിയെ ശശി തരൂര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ക്കും ഹാസ്യത്തിനുമെല്ലാം ഇടമുണ്ടാകണമെന്നും  പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത് ദോഷം ചെയ്യുമെന്നും പ്രതിപക്ഷ ശബ്ദങ്ങള്‍ക്ക് രാഷ്ട്രീയമായി സംവദിക്കാന്‍ ഇടം വേണമെന്നും  എക്‌സ് അക്കൗണ്ട് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
 
ദോഷം ചെയ്യും. എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ അവരുമായി സംവദിക്കാന്‍ രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വരണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. നിലവിലെ ഭരണത്തോടുള്ള മടുപ്പ് കാരണമാണ് ഇത്തരം നവമാധ്യമകൂട്ടായ്മകളിലേക്ക് യുവാക്കള്‍ ആകൃഷ്ടരാകുന്നതെന്നും സര്‍ക്കാരിനെതിരായ അതൃപ്തിയെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വഴിതിരിക്കുക എന്ന ദൗത്യം പ്രതിപക്ഷമാണ് ഏറ്റെടുക്കേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.
 
മാധ്യമങ്ങള്‍ എപ്പോഴും പരാജയങ്ങളുടെ പേരില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും, നിലവിലെ തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും പൂര്‍ണ്ണ ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍ തന്നെയാണെന്നും തരൂര്‍ അഭിമുഖത്തില്‍ അടിവരയിട്ടു പറഞ്ഞു.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സാമ്പത്തിക പ്രതിസന്ധി : നേരിടാൻ കേന്ദ്ര മന്ത്രിമാർക്ക് നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി