മക്കളെ.., ചീത്ത വിളിക്കല്ലെ, സംസ്കാരത്തിന് മോശമല്ലെ, നിങ്ങൾക്ക് ഞാൻ മാപ്പ് നൽകി: പുതിയ വീഡിയോയുമായി മോദി
വഴിതെറ്റിയവരെ നേര്‍വഴിക്ക് കൊണ്ടുവരുന്നത് പ്രയാസകരമായ ജോലിയാണെങ്കിലും നമ്മളത് ഏറ്റെടുക്കണം.
ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കിടെ തനിക്കെതിരെ ഉയര്‍ന്നു വന്ന അധിക്ഷേപങ്ങളില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് മോദി രാജ്യത്തെ യുവാക്കളോട് നിലപാട് അറിയിച്ചത്.
സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് ചേരാത്ത പദപ്രയോഗങ്ങളാണ് പ്രതിഷേധത്തിനിടെ യുവാക്കള്‍ പറഞ്ഞതെന്നും ലോകം മുഴുവന്‍ അതെല്ലാം കണ്ടതാണെന്നും പറഞ്ഞ പ്രധാനമന്ത്രി ഇതെല്ലാം കുട്ടികളായി കണ്ട് ക്ഷമിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. യുവാക്കളെ ശിക്ഷിക്കുന്നതിലല്ല മറിച്ച് അവരെ നേര്‍വഴിക്ക് നയിക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധത്തില്‍ കുട്ടികള്‍ പ്രയോഗിച്ച ഭാഷ കള്‍ച്ചറല്‍ ഷോക്കായി പോയെന്നും വഴിതെറ്റിയ വികൃതികുട്ടികളാണ് അവരെന്നും അവരെ കോടതി കയറ്റുന്നതോ സമൂഹത്തില്‍ അപമാനിക്കുന്നതോ പീഡിപ്പിക്കുന്നതോ അവരുടെ മനോഭാവത്തില്‍ മാറ്റമൊന്നും ഉണ്ടാക്കില്ലെന്നും തെറ്റുകള്‍ തിരുത്താന്‍ അവസരം നല്‍കേണ്ട പ്രായമാണ് കുട്ടിക്കാലമെന്നും സമൂഹത്തിന്റെ രോഷം അവര്‍ക്കെതിരായ ശിക്ഷാ നടപടികളായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.
വഴിതെറ്റിയവരെ നേര്‍വഴിക്ക് കൊണ്ടുവരുന്നത് പ്രയാസകരമായ ജോലിയാണെങ്കിലും നമ്മളത് ഏറ്റെടുക്കണം. യുവാക്കള്‍ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി മുന്നോട്ട് വരണം. താന്‍ ജീവിക്കുന്നത് രാജ്യത്തിന്റെ യുവാക്കളുടെ ശോഭനമായ ഭാവിയ്ക്കായാണെന്നും മോദി പറഞ്ഞു.ALSO READ: രാജീവ് ചന്ദ്രശേഖറിന്റെ വിജയം റദ്ദാക്കണം: ഹര്‍ജിയുമായി കെ എസ് ശബരിനാഥന്‍