1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. PM Narendra Modi Instagram Followers

അർധരാത്രിയിലെ വീഡിയോ സന്ദേശം; മോദിക്ക് പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി, ഇന്നലെ വീണ്ടും വന്നു

മോദിയുടെ ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷം ഫോളോവേഴ്‌സ് വർധിച്ചു

PM Modi, Modi Live Video, Modi Video Message, PM Narendra Modi Instagram Followers, നരേന്ദ്ര മോദി, സെൽഫി വീഡിയോ
Narendra Modi

വ്യാഴാഴ്ച രാത്രി 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ സെൽഫി വീഡിയോ പങ്കുവെച്ചിരുന്നു. ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്തുള്ള വീഡിയോയിരുന്നു അത്. ഈ വീഡിയോയ്ക്കു പിന്നാലെ മോദിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വർധന. 
 
മോദിയുടെ ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷം ഫോളോവേഴ്‌സ് വർധിച്ചു. നിലവിൽ ഇൻസ്റ്റഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 102 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.
 
വ്യാഴാഴ്ചയിലെ വിഡിയോ വിജയമായതോടെയാണ് അതിനു നന്ദി പറയാൻ ഇന്നലെ രാത്രിയും പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ ലഘുവീഡിയോ പങ്കുവെച്ചു. രാത്രിയിൽ പതിനൊന്ന് മണിക്ക് ശേഷമാണ് രണ്ടാമത്തെ ദിവസവും പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടത്. 
' നന്ദി സുഹൃത്തുക്കളേ. ഇന്നലെ രാത്രിയാണ് നിങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചത്. വീഡിയോയോട് നിങ്ങൾ പ്രതികരിച്ച രീതി, നല്ല നിർദേശങ്ങൾ അയച്ച എല്ലാവർക്കും നന്ദി,' പുതിയ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം വിഡിയോയുടെ അവസാന ഭാഗത്ത് 'എന്നോടുള്ള നിങ്ങളുടെ സ്‌നേഹം നിലനിൽക്കും, ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും... നന്ദി സുഹൃത്തുക്കളേ,' എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മെഡിക്കല്‍ കോളേജ് മോര്‍ഫിംഗ് കേസ്: പ്രതിയായ ഏബല്‍ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തു