ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ
ചിലപ്പോഴെല്ലാം സമാധാനം കണ്ടെത്താനായി വഴിമുട്ടിയ ഇടങ്ങളെല്ലാം ഉപേക്ഷിക്കേണ്ടതായി വരും.
വ്യക്തിജീവിതത്തിലെ ഗോസിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടയില്‍ നടി അനുപമ പരമേശ്വരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലാകുന്നു. ചിലപ്പോളെല്ലാം സമാധാനം കണ്ടെത്താന്‍ വഴിമുട്ടിയ ഇടങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്നാണ് അനുപമയുടെ പോസ്റ്റില്‍ പറയുന്നത്. പുതിയ പോസ്റ്റ് താരത്തിന്റെ ബ്രെയ്ക്കപ്പുമായി ബന്ധപ്പെട്ടതാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.
ചിലപ്പോഴെല്ലാം സമാധാനം കണ്ടെത്താനായി വഴിമുട്ടിയ ഇടങ്ങളെല്ലാം ഉപേക്ഷിക്കേണ്ടതായി വരും. ഇന്ന് ആ സമാധാനം എന്നെ തേടി വന്നിരിക്കുന്നു. ഇന്ന് മുതല്‍ ഞാന്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുകയാണ്. എന്റെ ജീവിതം ഞാന്‍ തിരെഞ്ഞെടുക്കുന്നു. ഇനിയാര്‍ക്കും എന്റെ മേല്‍ അധികാരമില്ല. ഇനിയൊരിക്കലും ഞാന്‍ ഭയപ്പെടില്ല. എനിക്കായി മാത്രം മാറ്റിവെച്ച, ഞാന്‍ മറന്നുതുടങ്ങിയിരുന്ന ആ ജീവിതത്തിലേക്ക് തിരികെ നടക്കാനും, അതിനെ വീണ്ടും നെഞ്ചേറ്റാനുമുള്ള എന്റെ യാത്രയാണിത്.
വര്‍ഷങ്ങളായി നിങ്ങളോട് പറയണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒന്നുണ്ട് ,ഏറെക്കാലമായി എന്നോട് പറയരുതെന്ന് വിലക്കപ്പെട്ടിരുന്ന ഒന്ന്. ഞാന്‍ നിങ്ങളെയെല്ലാം സ്‌നേഹിക്കുന്നു.എന്റെ കൂടെ ഉറച്ചുനിന്നതിനും, എന്നില്‍ വിശ്വസിച്ചതിനും, എന്റെ ജീവിതത്തെ ഇത്രയധികം സ്‌നേഹം കൊണ്ട് നിറച്ചതിനും നിങ്ങളോട് ഒത്തിരി നന്ദി. മുന്‍പ് പലപ്പോഴും എനിക്കിത് വേണ്ടത്ര പറയാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ പോലും, അത് എന്നുമെന്റെ ഉള്ളില്‍ ഉണ്ടായിരുന്നു എന്ന് ദയവായി മനസ്സിലാക്കുക. എനിക്ക് ഏറ്റവും ആവശ്യമുള്ള നിമിഷങ്ങളിലൊക്കെയും നിങ്ങളുടെ ഓരോ മെസ്സേജുകളും, പ്രാര്‍ത്ഥനകളും, സ്‌നേഹവാക്കുകളും എന്നിലേക്ക് എത്തിച്ചേര്‍ന്നിരുന്നു.
എന്നെ എന്നിലേക്ക് തന്നെ തിരികെ എത്തിച്ചതിന്, ഈ പ്രപഞ്ചത്തിന് നന്ദി.
ഇനിയൊരാള്‍ക്കും മുന്നിലും തലകുനിക്കാതെ, പൂര്‍ണ്ണമായും എന്റേത് മാത്രമായി ഞാന്‍ ജീവിക്കാന്‍ പോകുന്ന ഈ പുതിയ ജീവിതത്തിനാണ്. അനുപമ വീഡിയോ പോസ്റ്റിന് മുകളില്‍ കുറിച്ചു. ഇതിന് ശേഷം തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചൊരു കുറിപ്പും അനുപമ പങ്കുവെച്ചു. ആ പോസ്റ്റിനും സമാനമായ അടിക്കുറിപ്പാണ് നടി നല്‍കിയത്. ശ്ശോ ... ഫോട്ടോ പങ്കുവെച്ചതില്‍ ക്ഷമിക്കണം, അംഗീകാരങ്ങള്‍ക്കോ പാട്ട് തിരെഞ്ഞെടുക്കലിനോ, മറ്റൊരാളുടെ അടിക്കുറിപ്പിനോ വേണ്ടി കാത്തിരിക്കേണ്ടതില്ലാത്തപ്പോള്‍ പോസ്റ്റ് ചെയ്യുന്നത് കൂടുതല്‍ രസകരമാകും എന്നാണ് ഈ പോസ്റ്റിന് അനുപമ ക്യാപ്ഷന്‍ നല്‍കിയത്.
മൃണാള്‍ ഠാക്കൂര്‍, പേളി മാണി, രജിഷ വിജയന്‍, രുക്മിണി വസന്ത് തുടങ്ങിയവര്‍ താരത്തിന് പിന്തുണയുമായി കമന്റിലെത്തിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അനുപമ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പങ്കുവെയ്ക്കുന്നത്. ഇതിന് മുന്‍പ് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തത്.
നേരത്തെ അനുപമവും നടന്‍ ധ്രുവ് വിക്രമും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ ബന്ധത്തില്‍ വിള്ളലുകള്‍ വീണെന്നും ബ്രെയ്ക്കപ്പ് ആയെന്നുമുള്ള സൂചനയാണ് പോസ്റ്റ് നല്‍കുന്നതെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഒരു ടോക്‌സിക് ബന്ധത്തില്‍ നിന്ന് പുറത്തുകടന്നെന്ന സൂചനയാണ് നടി നല്‍കുന്നതെന്നും അത് ധ്രുവ് വിക്രമുമായി ആകാമെന്നും ആരാധകര്‍ പറയുന്നു. അനുപമയുടെ ഇന്‍സ്റ്റഗ്രാം ഫോളോ ലിസ്റ്റില്‍ ധ്രുവ് വിക്രത്തിന്റെ അക്കൗണ്ട് കാണാത്തതും സംശയത്തിന് ബലം കൂട്ടുന്നുണ്ട്.