അന്നവർ എന്നെ ജോക്കറെന്ന് വിളിച്ചു, ഇന്ന് എന്നെ മാതൃകയാക്കുന്നു : രാഖി സാവന്ത്
സോഷ്യല്‍ മീഡിയയെ ഇന്‍ഫ്‌ലൂവന്‍സര്‍മാര്‍ ഏറ്റെടുക്കുന്നതിന് വളരെ മുന്‍പ് തന്നെ താനൊരു കണ്ടന്റ് ക്രിയേറ്ററായിരുന്നുവെന്ന് ബോളിവുഡ് താരം രാഖി സാവന്ത്. ഇന്ത്യയിലെ ആദ്യ കണ്ടന്റ് ക്രിയേറ്റര്‍ താനായിരുന്നുവെന്നും തന്റെ രീതികളെ പരിഹസിച്ചിരുന്നവര്‍ ഇന്ന് തന്നെയാണ് മാതൃകയാക്കുന്നതെന്നും രാഖി സാവന്ത് പറഞ്ഞു. ബിബിസി ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഖി സാവന്ത് ഇക്കാര്യങ്ങള്‍ പറഞ്ഞു.
താനൊരു ദേശസ്‌നേഹിയാണെന്നും പാവപ്പെട്ട മനുഷ്യര്‍ക്കെതിരായ പ്രശ്‌നങ്ങളില്‍ ശബ്ദമുയര്‍ത്താറുണ്ടെന്നും രാഖി സാവന്ത് പറഞ്ഞു. നടന്മാര്‍ ജനപ്രതിനിധികളാകുന്നത് ശരിയല്ലെന്നും രവി കിഷനെ പോലുള്ളവര്‍ ജനസേവകരായത് എന്തിനാണെന്നും രാഖി സാവന്ത് ചോദിക്കുന്നു.നിലവില്‍ വിവാഹിതയല്ലെന്നും ആരെയും വിവാഹം ചെയ്യാനോ റിലേഷന്‍ഷിപ്പിലാകാനോ താല്പര്യമില്ലെന്നും രാഖി സാവന്ത് വ്യക്തമാക്കി.