രാജീവ് ചന്ദ്രശേഖറിന്റെ വിജയം റദ്ദാക്കണം: ഹര്‍ജിയുമായി കെ എസ് ശബരിനാഥന്‍
തിരുവനന്തപുരം: നേമം എംഎല്‍എ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ബംഗളൂരുവിലുള്ള 200 കോടി രൂപയുടെ സ്വത്തുവിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്താതിരുന്നതിലൂടെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് രാജീവിനെ അയോഗ്യനാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മൂന്നിടങ്ങളിലെ സ്വത്തുവിവരങ്ങള്‍ മനഃപൂര്‍വം മറച്ചുവെച്ചുവെന്നും വസ്തുതകള്‍ പരിശോധിക്കാതെയാണ് റിട്ടേണിംഗ് ഓഫീസര്‍ രാജീവിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതെന്നും ശബരീനാഥന്‍ ആരോപിച്ചു. റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയപ്പോള്‍ തിരഞ്ഞെടുപ്പ് ഹര്‍ജിയുമായി കോടതിയെ സമീപിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചതെന്ന് ശബരീനാഥന്‍ പറഞ്ഞു.
അതേസമയം കഴക്കൂട്ടം എംഎല്‍എ വി മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചു. മുരളീധരന്‍ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് കടകംപള്ളി ആരോപിച്ചു.